News - 2025

ഇസ്ലാമിക തീവ്രവാദികള്‍ അജപാലന പ്രവർത്തനങ്ങൾക്ക് ഭീഷണിയാകുന്നതായി നൈജീരിയന്‍ ബിഷപ്പിന്റെ വെളിപ്പെടുത്തല്‍

പ്രവാചകശബ്ദം 12-09-2025 - Friday

ബെനിന്‍: ഇസ്ലാമിക തീവ്രവാദികള്‍ തങ്ങളുടെ അജപാലന പ്രവർത്തനങ്ങൾക്ക് നിരന്തരമായ ഭീഷണി സൃഷ്ടിക്കുകയാണെന്നു രാജ്യത്തെ എൻ'ഡാലി ബിഷപ്പ് മാർട്ടിൻ അഡ്ജൗ മൗമൗനിയുടെ വെളിപ്പെടുത്തല്‍. നൈജീരിയയുടെ അതിർത്തിക്കടുത്തുള്ള ബെനിനിലെ ഗ്രാമം സെപ്റ്റംബർ 10ന് പുലർച്ചെ സായുധരായ ജിഹാദി തീവ്രവാദികള്‍ ആക്രമിച്ചതായി ബിഷപ്പ് മാർട്ടിൻ അഡ്ജൗ പറഞ്ഞു. പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും വീടുകളിൽ അതിക്രമിച്ചു കയറുകയും മോഷണം നടത്തുകയും സാധാരണക്കാരെ തട്ടിക്കൊണ്ടുപോയതായും ബിഷപ്പ് വെളിപ്പെടുത്തി.

കഴിഞ്ഞ മാസം കത്തോലിക്കാ വിശ്വാസിയെ തട്ടിക്കൊണ്ടുപോയവരുമായി ഈ സംഘത്തിന് ബന്ധമുണ്ടെന്നാണ് അനുമാനം. നൈജീരിയൻ ഇസ്ലാമിക തീവ്രവാദികള്‍ വളരെക്കാലമായി രൂപതയിൽ, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ ഭീകരത പടർത്തിക്കൊണ്ടിരിക്കുകയാണ്. ഗ്രാമങ്ങളിലെ അജപാലന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ തങ്ങൾ നിർബന്ധിതരായി. നഗരത്തിലെ സാഹചര്യവും വിഭിന്നമല്ലായെന്ന് ബിഷപ്പ് പറയുന്നു.

എന്റെ രൂപതയിലെ വൈദികരോട് പകൽ സമയങ്ങളിൽ മാത്രം ആരാധനകൾ നടത്താൻ ഞാൻ ആവശ്യപ്പെട്ടു, കാരണം രാത്രിയാകുന്തോറും അരക്ഷിതാവസ്ഥ വർദ്ധിക്കുന്നു. ബൊക്കോ ഹറാമുമായി ബന്ധമുള്ള നൈജീരിയൻ ജിഹാദികൾക്ക് നിലവിൽ സാമ്പത്തിക ലക്ഷ്യങ്ങളുണ്ടെന്ന് തോന്നുന്നു. അവർ ഗ്രാമങ്ങൾ കൊള്ളയടിക്കുകയും മോചനദ്രവ്യത്തിനായി ആളുകളെ ബന്ദികളാക്കുകയും ചെയ്യുന്നു. സുവിശേഷം പ്രഖ്യാപിക്കുന്നത് തടയുമെന്ന് അവർ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ബിഷപ്പ് വെളിപ്പെടുത്തി. ആഫ്രിക്കയില്‍ ഏറ്റവും അധികം ക്രൈസ്തവര്‍ കൊല്ലപ്പെടുന്ന രാജ്യമാണ് നൈജീരിയ.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »