India - 2025

പെറുവിൽ സിഎംഐ സന്യാസ സമൂഹം മിഷൻ പ്രവർത്തനം ആരംഭിച്ചിട്ട് അര നൂറ്റാണ്ട്

പ്രവാചകശബ്ദം 19-09-2025 - Friday

ലിമ: ദക്ഷിണ അമേരിക്കൻ രാജ്യമായ പെറുവിൽ സിഎംഐ സന്യാസ സമൂഹം മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് 50 വർഷങ്ങൾ പൂർത്തിയാകുന്നു. കോട്ടയം സെന്റ് ജോസഫ് പ്രോവിൻസിൻ്റെ കീഴിലുള്ള സാൻ മത്തെയോ സബ് റീജണിന്റെ നേതൃത്വത്തിലാണു പെറുവിലെ വിവിധ രൂപതകളിലുള്ള ഇടവകകളിൽ വൈദികർ സേവനം അനുഷ്‌ഠിക്കുന്നത്. 2024 സെപ്റ്റംബറിൽ ആരംഭിച്ച സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനം സെപ്റ്റംബർ 17ന് ലിമായിലുള്ള സാൻ ബെനിത്തോ പള്ളിയിൽ നടന്നു.

വിശുദ്ധ കുർബാനയ്ക്ക് പെറു അപ്പസ്‌തോലിക് ന്യൂൺഷ്യോ മോൺസിഞ്ഞോർ പൗലോ റോക്കോ മുഖ്യകാർമികത്വം വഹിച്ചു. ചൊസിക്ക രൂപത ബിഷപ്പ് മോൺ. ഹോർ ഹെ ഇസഗിറെ റാഫായേൽ, വികാരി ജനറാൾ മോൺ. വിക്ടർ ഗാർസിയ തെരേസ എ ന്നിവരും സന്നിഹിതനായിരുന്നു. വിശുദ്ധ കുർബാനയിലും സുവർണ്ണ ജൂബിലി സമ്മേളനത്തിലും സൗത്ത് അമേരിക്കൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ വൈദികരും സിസ്റ്റേഴ്സും അൽമായരും പങ്കുചേർന്നു.

സിഎംഐ കോട്ടയം സെൻ്റ് ജോസഫ് പ്രോവിൻസ് പ്രൊവിൻഷ്യൽ റവ.ഡോ. അബ്രഹാം വെട്ടിയാങ്കൽ, സിഎംഐ സഭ ജനറൽ കൗൺസിലേഴ്‌സ് ഫാ. മാർട്ടിൻ മള്ളാ ത്ത്, ഫാ. ബിജു വടക്കേൽ, ഭവ്‌നഗർ പ്രൊവിൻഷ്യൽ ഫാ. ജോസഫ് കല്ലംപള്ളിൽ, സൗത്ത് അമേരിക്കൻ കോ-ഓർഡിനേറ്റർ ഫാ. ജോഷി പുതുശേരി, സൻ മറ്റയോ സ ബ് റീജണൽ സുപ്പീരിയർ ഫാ. ബിനേഷ് കട്ടക്കനടയിൽ എന്നിവർ സഹകാർമികരായിരുന്നു. വിശുദ്ധ കുർബാനക്കുശേഷം സുവർണ ജുബിലീ സ്‌മരണിക പ്രോവിൻഷ്യൽ റവ.ഡോ. ഏബ്രഹാം വെട്ടിയാങ്കൽ പ്രകാശനം ചെയ്തു.


Related Articles »