Meditation. - September 2024
നാം ആര്‍ജ്ജിച്ചെടുക്കേണ്ട 'സഹന ധൈര്യം'
സ്വന്തം ലേഖകന്‍ 23-09-2024 - Monday
"സ്‌നേഹത്തില്‍ ഭയത്തിന് ഇടമില്ല; പൂര്‍ണമായ സ്‌നേഹം ഭയത്തെ ബഹിഷ്‌കരിക്കുന്നു. കാരണം, ഭയം ശിക്ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവന്‍ സ്‌നേഹത്തില്‍ പൂര്‍ണനായിട്ടില്ല" (1 യോഹന്നാന്‍ 4:18)
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 23
ഭയം ചിലപ്പോഴെങ്കിലും ഭീഷണിയുടേയും, അടിച്ചമര്‍ത്തലിന്റേയും പീഢനത്തിന്റെയും ചുറ്റുപാടില്‍ ജീവിക്കുന്ന സാധാരണ മനുഷ്യരുടെ ധൈര്യത്തെ കവര്‍ന്നെടുക്കുന്നു. മാനുഷിക ബലഹീനതയെ, പ്രത്യേകിച്ച് ഭയത്തെ തരണം ചെയ്യുവാന്‍ 'സഹന ധൈര്യം' എന്ന സദ്ഗുണം ആവശ്യമാണ്. തീര്‍ച്ചയായും, മനുഷ്യനെ സംബന്ധിച്ചിടത്തോളം അവനെ രോഗവും, കഷ്ടതയും ഭയപ്പെടുത്തുന്നു.
സഹനശക്തി കൈവശമാക്കാന്‍ മനുഷ്യന് അവന്റെ പരിധികള്‍ക്ക് അപ്പുറത്തേക്ക്, അവനില്‍ നിന്നും വളരെ ഉയരത്തിലേക്ക് പോകേണ്ടതായിട്ടുണ്ട്; അപ്രതീക്ഷമായുണ്ടാകുന്ന അപകടം, മറ്റുള്ളവരില്‍ നീരസവും പരിഹാസവും നിന്ദയും സാമ്പത്തിക നഷ്ടവും, ചിലപ്പോള്‍ ജയില്‍ വാസവും, പീഢനവും ഉണ്ടാക്കുന്ന വേദനകള്‍ ഇവയെയെല്ലാം നാം നേരിട്ടു കൊണ്ട് വേണം ഈ ധൈര്യം ആര്‍ജ്ജിക്കേണ്ടത്. സത്യത്തോടും നന്മയോടും, വിശ്വസ്തതയോടും ജീവിച്ചെങ്കില്‍ മാത്രമേ, ഈ സഹന ധൈര്യം കൈവരിക്കാന്‍ മനുഷ്യന് കഴിയുകയുള്ളൂ.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 15.11.78)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.