India - 2026
വിശുദ്ധ വാരത്തിലെ പരീക്ഷകള്‍ മാറ്റിവെക്കണം: നാഷ്ണൽ ക്രിസ്‌ത്യൻ അലയൻസ്
പ്രവാചകശബ്ദം 27-03-2026 - Friday
തിരുവനന്തപുരം: ക്രൈസ്‌തവ സമൂഹം പരിപാവനമായി കരുതുന്ന പെസഹാ, ഈസ്റ്റർ ദിനങ്ങളിൽ അഖിലേന്ത്യാ എൻജിനിയറിംഗ് പരീക്ഷകൾ നടത്താനുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനവും ഓശാന ഞായറാഴ്ച ഇലക്‌ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും ഒഴിവാക്കണമെന്ന് നാഷണൽ ക്രിസ്‌ത്യൻ അലയൻസ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പുനല്‌കുന്ന മതപരമായ സ്വാതന്ത്ര്യങ്ങളുടെ ലംഘനമാണിതെന്നും ഇപ്രകാരമുള്ള നടപടികളെ അപല പിക്കുന്നതായും പ്രമേയം പാസാക്കി. സംസ്ഥാന പ്രസിഡന്റ് ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു. ഡോ. ജോർജ് ഈപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

















