News
അനുദിന വിശുദ്ധ കുര്‍ബാനയുടെ ബലത്തില്‍ ലോക റെക്കോര്‍ഡ് വിജയം: സെബാസ്റ്റ്യൻ സാവിന്റെ ആത്മീയ യാത്ര
പ്രവാചകശബ്ദം 01-05-2026 - Friday
നെയ്‌റോബി: ലണ്ടന്‍ മാരത്തോണിൽ റെക്കോര്‍ഡ് നേട്ടത്തോടെ വിജയിയായ സെബാസ്റ്റ്യൻ സാവിന്റെ വിശ്വാസ സാക്ഷ്യം ശ്രദ്ധ നേടുന്നു. ലണ്ടൻ മാരത്തണിൽ പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചുകൊണ്ട് സെബാസ്റ്റ്യൻ സാവ് ചരിത്രം സൃഷ്ടിച്ചിരിന്നു. 42.195 കിലോമീറ്റർ ദൂരം 1 മണിക്കൂർ 59 മിനിറ്റ് 30 സെക്കൻഡിൽ പൂർത്തിയാക്കിയാണ് താരം പ്രശസ്തമായ ലണ്ടന്‍ മാരത്തോണ്‍ റെക്കോര്‍ഡിട്ട് ജേതാവായത്. ഇതിന് പിന്നാലെ താരത്തിന്റെ അടിയുറച്ച കത്തോലിക്ക വിശ്വാസവും ചര്‍ച്ചയാകുകയാണ്.
മാരത്തൺ വിജയിയുടെ ശക്തമായ കത്തോലിക്ക വേരുകളെക്കുറിച്ചും, സഭാ പ്രവർത്തനങ്ങളിലെ അദ്ദേഹത്തിന്റെ സജീവ പങ്കാളിത്തത്തെക്കുറിച്ചും ഹോളി ഫാമിലി കാത്തലിക് ചർച്ചിന്റെ ചെയർപേഴ്‌സൺ ജൂലിയസ് കെമി വെളിപ്പെടുത്തി. അദ്ദേഹം ഒരിക്കലും വിശുദ്ധ കുർബാന നഷ്ടപ്പെടുത്താറില്ലായെന്നും തന്റെ മുഴുവൻ കുടുംബത്തോടൊപ്പം പള്ളിയിൽ വരുന്നുണ്ടെന്നും താരം അടുത്തില്ലാത്തപ്പോഴെല്ലാം ഭാര്യയും കുട്ടികളും വിശുദ്ധ കുര്‍ബാനയ്ക്കു വരുന്നുണ്ടെന്നും ജൂലിയസ് പറയുന്നു.
സെബാസ്റ്റ്യൻ ദേവാലയവുമായി ബന്ധപ്പെട്ട ശുശ്രൂഷയും നഷ്ടപ്പെടുത്താറില്ലായെന്നും അവസാനമായി അദ്ദേഹം ഇവിടെ ഉണ്ടായിരുന്നപ്പോൾ, മത്സരത്തിനായി ലണ്ടനിലേക്ക് യാത്ര ചെയ്യുവാന്‍ തയാറെടുക്കുകയായിരുന്നുവെന്നും, തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ തങ്ങളോടു ആവശ്യപ്പെട്ടുവെന്നും ജൂലിയസ് കെമി 'എസിഐ ആഫ്രിക്ക'യോട് വെളിപ്പെടുത്തി. ഇടവകയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സജീവമായ താരം റെക്കോര്‍ഡ് നേട്ടം കുറിച്ചതിന്റെ ആഹ്ളാദത്തിലാണ് തിരുകുടുംബ ദേവാലയം.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


















