India - 2026
ഫാ. ഡോ. ക്ലീറ്റസ് കതിർപറമ്പില്‍ കെയർ ഹോംസ് ഡയറക്ടര്‍
പ്രവാചകശബ്ദം 20-06-2026 - Saturday
കൊച്ചി: കെസിബിസി ജസ്റ്റീസ്, പീസ് ആൻഡ് ഡവലപ്മെൻ്റ് കമ്മീഷനു കീഴിൽ പ്രവർത്തിക്കുന്ന കെയർ ഹോംസിന്റെയും സ്പെഷൽ സ്‌കൂളുകളുടെയും ഡയറക്‌ടറായി ഫാ. ഡോ. ക്ലീറ്റസ് കതിർപറമ്പിലിനെ നിയമിച്ചു. നിലവിൽ കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറിയായും ആലുവ കാർമൽഗിരി സെൻ്റ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരി ഫിലോസഫി വിഭാഗം പ്രഫസറായും പ്രവർത്തിക്കുന്നു. വിജയപുരം രൂപതാംഗമായ ഫാ. ക്ലീറ്റസ് നാടകകൃത്തും സംവിധായകനും അഭിനേതാവുമാണ്.

















