News

വിശുദ്ധ കുർബാനയുടെ ആത്മീയത പ്രാദേശിക സഭകളിൽ പരിപോഷിപ്പിക്കണം: ഏഷ്യന്‍ മെത്രാന്മാരോട് ലെയോ പാപ്പ

പ്രവാചകശബ്ദം 25-07-2026 - Saturday

വത്തിക്കാന്‍ സിറ്റി/ ജക്കാര്‍ത്ത: വിശുദ്ധ കുർബാനയുടെ ആത്മീയത പ്രാദേശിക സഭകളിൽ പരിപോഷിപ്പിക്കുവാന്‍ ഏഷ്യന്‍ മെത്രാന്മാരോട് ആഹ്വാനവുമായി ലെയോ പാപ്പ. ജക്കാർത്തയിൽ ഏഷ്യൻ മെത്രാൻ സമിതികളുടെ ഫെഡറേഷന്റെ പന്ത്രണ്ടാമത് പ്ലീനറി അസംബ്ലിയ്ക്കു നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. ഏഷ്യയിലെ കത്തോലിക്ക സഭയുടെ നിലവിലെ അവസ്ഥയെയും ഭാവിയെയും ബാധിക്കുന്ന പ്രധാന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഏവരും ഒത്തുകൂടുമ്പോൾ, തന്റെ ആത്മീയമായ സാമീപ്യം അറിയിക്കുകയും, പരിശുദ്ധാത്മാവിന്റെ ഇടപെടല്‍ ആശംസിച്ചുമാണ് പാപ്പയുടെ സന്ദേശം.

സമ്മേളനത്തിനായി തിരഞ്ഞെടുത്ത പ്രമേയം, യേശു നഥാനിയേലിനോട് പറഞ്ഞ "നീ ഇതിലും മഹത്തരമായ കാര്യങ്ങൾ ദർശിക്കും", എന്ന വാക്കുകൾ പ്രത്യേകം സൂചിപ്പിച്ച പാപ്പ, പീലിപ്പോസിനെയും നഥാനിയേലിനെയും പോലെ തന്നെ അനുഗമിക്കാനും തന്റെ ശിഷ്യരാകാനും വിളിക്കുന്നതിലൂടെ, ദൈവത്തിനും മനുഷ്യരാശിക്കും ഇടയിലുള്ള ഏക മധ്യസ്ഥനായി കർത്താവ് സ്വയം എടുത്തുകാണിക്കുന്നുവെന്നു ചൂണ്ടിക്കാണിച്ചു.

പ്രാദേശിക സഭകളിൽ ദിവ്യകാരുണ്യത്തിലൂന്നിയുള്ള ആത്മീയത - അതായത്, ദിവ്യകാരുണ്യത്തിലൂടെ നമ്മുടെ കർത്താവ് നൽകുന്ന ദാനത്തിൽ നിന്നു ഉത്ഭവിക്കുന്ന സ്‌നേഹത്തിൽ അധിഷ്ഠിതമായ, സഭാപരമായ ഐക്യത്തിന്റെ ആത്മീയത തുടർന്നും പ്രോത്സാഹിപ്പിക്കാൻ ആഹ്വാനം ചെയ്യുകയാണെന്നും പാപ്പ പറഞ്ഞു. സഭകൾക്കുള്ളില്‍ ഐക്യത്തിന്റെ ബന്ധങ്ങൾ ശക്തിപ്പെടുമ്പോള്‍ വിവിധ രാജ്യങ്ങളിൽ ദൈവസാന്നിധ്യത്തിന്റെ കൂടുതൽ വലിയ അടയാളമായി അവ മാറുകയും ചെയ്യുമെന്ന് ഞാൻ പ്രത്യാശിക്കുന്നു; ഇത് ഏഷ്യയിലുടനീളം ഒരുമിച്ച് പാലങ്ങൾ പണിയുന്നവരായിത്തീരാൻ സഹായിക്കുമെന്നും പാപ്പ പ്രതീക്ഷ പ്രകടിപ്പിച്ചു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »