India - 2026

മോൺ. തോമസ് ആനിമൂട്ടിലിന്റെ മെത്രാഭിഷേകം ഒക്ടോബര്‍ രണ്ടിന്

പ്രവാചകശബ്ദം 28-09-2026 - Monday

കോട്ടയം: കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായ മോൺ. തോമസ് ആനിമൂട്ടിലിൻ്റെ മെത്രാഭിഷേക ശുശ്രൂഷ ഒക്ടോബര്‍ രണ്ടിന് നടക്കും. കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടിനാണു മെത്രാഭിഷേക ശുശ്രൂഷകൾ വിവിധ സഭകളെ പ്രതിനിധീകരിച്ച് അന്‍പതിൽപ്പരം മെത്രാന്മാർ ശുശ്രൂഷകളിൽ പങ്കാളികളാകും. ചടങ്ങുകൾക്ക് ആര്‍ച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, തലശേരി ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി എന്നിവർ സഹകാർമികരായിരിക്കും.

കോഴിക്കോട് ആർച്ച്ബിഷപ്പും കെസിബിസി പ്രസിഡൻ്റുമായ ഡോ. വർഗീസ് ചക്കാലയ്ക്കൽ സന്ദേശം നൽകും. തുടർന്ന് നിയുക്ത സഹായമെത്രാൻ മോൺ. തോമസ് ആനിമൂട്ടിൽ വിശുദ്ധ കുർബാനയർപ്പിക്കും. തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് അനുമോദന സന്ദേശം നൽകും. ജനപ്രതിനിധികൾ, രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ, വൈദികർ, സന്യസ്‌തർ, അതിരൂപതയിലെ ഇടവകകളിൽനിന്നു ള്ള പ്രതിനിധികൾ, യുവജനങ്ങൾ, അതിരൂപതയിലെ വിവിധ സംഘടനകളുടെ പ്രതിനിധികൾ എന്നിവരുൾപ്പടെ നാലായിരത്തോളം പേർ ശുശ്രൂഷകളിൽ പങ്കെടുക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.


Related Articles »