Meditation. - October 2024

ദുഃഖങ്ങളുടെ നടുവിലും മറ്റൊരു ദാനം ചൊരിയുന്ന ദൈവം

സ്വന്തം ലേഖകന്‍ 09-10-2023 - Monday

"ഞാന്‍ വിളിച്ചപേക്ഷിച്ചനാളില്‍ അവിടുന്ന് എനിക്ക് ഉത്തരമരുളി; അവിടുന്ന് എന്റെ ആത്മാവില്‍ ധൈര്യം പകര്‍ന്ന് എന്നെ ശക്തിപ്പെടുത്തി" (സങ്കീര്‍ത്തനങ്ങള്‍ 138:3).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 9

പ്രാര്‍ത്ഥിക്കുവാന്‍ പഠിക്കുകയെന്നത് സ്വര്‍ഗ്ഗീയ പിതാവിനെ പറ്റി പഠിക്കുന്നതും, എല്ലായ്‌പ്പോഴും നമുക്ക് മഹത്തായ സമ്മാനം നല്‍കുന്ന അവനില്‍ പൂര്‍ണ്ണവിശ്വാസം അര്‍പ്പിക്കുവാന്‍ പഠിക്കുന്നതുമാണ്. നമുക്ക് ലഭിക്കുന്ന വളരെ വലുതായ ദാനത്തില്‍ മറ്റെല്ലാ ദാനങ്ങളും അടങ്ങിയിട്ടുണ്ട്. പണ്ട് എന്നെ വളരെയധികം ഞെട്ടിപ്പിച്ച ഒരു സംഭവം ഉണ്ടായി. ഞാന്‍ ഒരാശുപത്രിയില്‍ ഒരാളെ കണ്ടുമുട്ടി. വാര്‍സോ പ്രക്ഷോഭത്തില്‍ മുറിവേറ്റ് വളരെ അപകടകരമായ ഒരവസ്ഥയിലായിരുന്നു അയാള്‍.

പക്ഷെ, ആ ആശുപത്രിയില്‍ വച്ച് അയാള്‍ എന്നോട് സംസാരിച്ചത് അയാള്‍ക്ക് ലഭിച്ച ഒരു വലിയ സന്തോഷത്തെപ്പറ്റിയാണ്. ഈ മനുഷ്യന് മറ്റേതോ കാര്യത്തിലാണ് സന്തോഷം ലഭിച്ചത്. കാരണം, അയാളുടെ ആ ശാരീരിക അവസ്ഥയില്‍, ദൈവം അയാളുടെ പ്രാര്‍ത്ഥന കേട്ടെന്ന് പറയാനോ ഒന്നും സംഭവിച്ചിരുന്നില്ല. എങ്കിലും, അയാളുടെ മറ്റൊരു ദയനീയ സ്ഥിതിയാണ് ദൈവം കേട്ടത്. ഇത്രമാത്രം ദുഃഖത്തിന്റെ നടുവിലും, മറ്റൊരു കാര്യത്തില്‍ അയാള്‍ക്ക് ലഭിച്ച ദാനത്തിലാണ് അയാള്‍ സന്തോഷം കണ്ടെത്തിയത്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, കാസ്റ്റല്‍ ഗാണ്ടോള്‍ഫോ, 27.7.80)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »