News - 2024
ഓരോ ദിവസവും ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ നവീകരണം പ്രാപിക്കുന്നവരായി നാം മാറണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 11-10-2016 - Tuesday
വത്തിക്കാന്‍: ഓരോ ദിവസവും ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ നവീകരണം പ്രാപിക്കുന്നവരും അവനെ പിന്തുടരുന്നവരുമായി നാം മാറണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനില്‍ നടന്ന പല്ലോട്ടിന്‍ വൈദികരുടെ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.
പിതാവിന്റെ വാല്‍സല്യത്തോടെ വൈദികരെ വിളിക്കുകയും, വൈദികരുടെ അപ്പോസ്‌ത്തോലനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ക്രിസ്തുവാണെന്ന തിരിച്ചറിവ് മുമ്പേ തന്നെ ലഭിച്ച വ്യക്തിയാണ് വിശുദ്ധ വിന്‍സെന്റ് പല്ലോട്ടിയെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരിച്ചു. 1835-ല്‍ വിശുദ്ധ വിന്‍സെന്റ് പല്ലോട്ടിയാണ്, വൈദികര്‍ക്കായുള്ള പല്ലോട്ടിന്‍ കോണ്‍ഗ്രിഗേഷന്‍ സ്ഥാപിച്ചത്.
"യേശുക്രിസ്തുവിന്റെ ജീവിതത്തെ കുറിച്ചു ധ്യാനിക്കുകയും, നമ്മുടെ ജീവിതം അവിടുത്തെ പിന്തുടരുകയും ചെയ്യുമ്പോള്‍ മാത്രമാണ്, ക്രിസ്തുവില്‍ നാം നവീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ പറ്റിയുള്ള ബോധ്യം ഉണരുക. കാരുണ്യത്തോടെ നമ്മുടെ അയല്‍വാസിയെ കരുതുവാന്‍ ഇതിലൂടെ മാത്രമേ നമുക്ക് സാധിക്കുകയുള്ളു. ക്രിസ്തുവാണ് ആദ്യത്തെ സുവിശേഷകന്‍. ക്രിസ്തുവിന്റെ സഹായമില്ലാതെ സുവിശേഷത്തെ ആളുകളിലേക്ക് എത്തിക്കുവാന്‍ നമുക്ക് സാധിക്കില്ല. അവിടുത്തെ ആത്മാവിനെ അയച്ചാണ് ക്രിസ്തു നമ്മേ ഇതിനായി ശക്തിപ്പെടുത്തുന്നത്". ഫ്രാന്‍സിസ് പാപ്പ വൈദികരോട് പറഞ്ഞു.
സേവന മേഖല കൂടുതല്‍ ആര്‍ജവത്തോടും സന്തോഷത്തോടും കൂടെ കൂടുതല്‍ ശക്തമായി വിവിധ മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വൈദികരോട് ആവശ്യപ്പെട്ടു. ഇതിലൂടെ സഭയുടെ സ്ഥാപകനായ വിശുദ്ധ വിന്‍സെന്റ് പലോട്ടിയുടെ ഉദ്ദേശലക്ഷ്യത്തിലേക്ക് എത്തിച്ചേരണമെന്നും പാപ്പ പറഞ്ഞു. യൂണിയന്‍ ഓഫ് കാത്തലിക് അപ്പോസ്‌ത്തോലേറ്റ് പോലുള്ള പ്രസ്ഥാനങ്ങളുടെ സ്ഥാപകനായ വിശുദ്ധ വിന്‍സെന്റ് പലോട്ടിയെ സഭ എന്നും ഓര്‍മ്മിക്കുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
ആരുടെയെങ്കിലും മഹിമയോ, ഗുണമോ, സമ്പത്തോ, കഴിവോ നോക്കിയല്ല ക്രിസ്തു ഒരാളേയും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി വിളിക്കുന്നതെന്ന വിശുദ്ധ വിന്‍സെന്റ് പലോട്ടിയായുടെ വാക്കുകള്‍ എല്ലാ കാലത്തും പ്രസക്തമാണെന്നും മാര്‍പാപ്പ അനുസ്മരിച്ചു.