Purgatory to Heaven. - November 2024
ആത്മാക്കളുടെ ശുദ്ധീകരണം എന്നാല്‍ എന്താണ്?
സ്വന്തം ലേഖകന്‍ 07-11-2023 - Tuesday
“കര്‍ത്താവിന്റെ നീതിക്കൊത്തു ഞാന്‍ അവിടുത്തേക്കു നന്ദി പറയും;അത്യുന്നതനായ കര്‍ത്താവിന്റെ നാമത്തിനു ഞാന്‍ സ്‌തോത്രമാലപിക്കും” (സങ്കീര്‍ത്തനങ്ങള്‍ 7:17).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 7
“ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കളുടെ ശുദ്ധീകരണം എന്നാല്‍ ശരിക്കും എന്താണ് ? ദൈവത്തില്‍ നിന്നുമുള്ള നൈമിഷികമായ ഒരു വിഭജനമാണത്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍, ദൈവവുമായുള്ള മുഖാഭിമുഖ ദര്‍ശനത്തിനും ഐക്യത്തിനുള്ള ഒരു താല്‍ക്കാലിക തടസ്സം. എന്തുകൊണ്ടാണ് ദൈവവുമായുള്ള ഐക്യത്തിനുള്ള തടസ്സമാകുന്ന ഈ സഹനം ഭൂമിയില്‍ വെച്ച് തന്നെ അനുഭവിക്കുവാന്‍ കഴിയാത്തത്? നാം ഭൂമിയിലായിരിക്കുമ്പോള്‍ ഇത് സാധ്യമാകുന്ന ഒരു അവസ്ഥയിലായിരിക്കില്ല, എന്നാല്‍ മരണം നമുക്ക് മറ്റൊരു ദര്‍ശനം നേടിതരുന്നു”.
“ഇഹലോക ജീവിതത്തില്‍ ചെയ്ത തെറ്റുകള്‍ വഴി, ആത്മാക്കള്‍ക്ക് ദൈവവുമായുള്ള ഐക്യത്തിനു തടസ്സം നേരിടുന്നു. ദൈവത്തിലേക്ക് എത്തുന്നതിനു മുന്‍പ് ആത്മാവിന് തങ്ങളുടെ സ്വാര്‍ത്ഥതയാകുന്ന ബന്ധനത്തില്‍ നിന്നും മോചനം നേടേണ്ടതായുണ്ട്. ഇതിനാല്‍ തന്നെ ദൈവത്തിലേക്ക് എത്രയും പെട്ടെന്ന് എത്തുവാന്‍ സ്നേഹത്തിന്റേതായ അഗ്നിയില്‍ ആത്മാക്കള്‍ ശുദ്ധീകരണത്തിന് വിധേയമാകുന്നു.
വിളവെടുപ്പ് കഴിഞ്ഞ ഫലങ്ങള്‍ പഴുക്കുവാന്‍ വെക്കുന്ന അറയ്ക്കു സമാനമായ ശുദ്ധീകരണസ്ഥലത്ത് വെച്ചാണ് ആത്മാവ് പക്വത നേടുന്നത്. അത് സ്നേഹത്തേയും പ്രതീക്ഷയേയും അടവിരിയിച്ചെടുക്കുന്ന യന്ത്രത്തിനു സമാനമാണ്, അവിടെ ആത്മാവാകുന്ന ഭ്രൂണം വികസിക്കുകയും സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യുന്നു. കാലത്തിന്റേയും മരണത്തിന്റേയും അതിരുകള്‍ക്കപ്പുറമുള്ള ഗര്‍ത്തത്തില്‍ നടന്ന ശുദ്ധീകരണത്തില്‍ നിന്ന്‍ ആത്മാക്കള്‍ അങ്ങനെ മോചനം പ്രാപിക്കുന്നു”.
(സ്വിസ്സ് തത്വചിന്തകനുമായ ഗ്രന്ഥരചയിതാവുമായ ഫാദര്‍ മോറിസ് സുണ്ടേലിന്റെ വാക്കുകള്‍).
എന്താണ് ശുദ്ധീകരണസ്ഥലമെന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിചിന്തനം:
ദൈവവുമായുള്ള ഐക്യത്തില്‍ നിന്നും നമ്മെ അകറ്റുന്ന ജീവിതാവസ്ഥ ഏതാണെന്ന് തിരിച്ചറിയുക. ആ കുറവിനെ നികത്തി നിത്യതയെ മാത്രം ലക്ഷ്യം വെച്ചു ജീവിക്കുവാന്‍ ഇപ്പോള്‍ തന്നെ ദൃഡ പ്രതിജ്ഞയെടുക്കുക.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക