News - 2025
ബാധയൊഴിപ്പിക്കൽ TV പരിപാടിക്ക് തങ്ങൾ അനുമതി നൽകിയിട്ടില്ലായിരിന്നുവെന്ന് കത്തോലിക്കാ സഭ
അഗസ്റ്റസ് സേവ്യ൪ 03-11-2015 - Tuesday
അമേരിക്കയിലെ പ്രമുഖ കേബിൾ ടെലിവിഷൻ നെറ്റ്വവ൪ക്ക് ആയ Destination America ഈ വെള്ളിയാഴ്ച്ച തൽസമയ സംപ്രേക്ഷണം ചെയ്ത ബാധയൊഴിപ്പിക്കൽ പരിപാടിക്ക് തങ്ങൾ അനുമതി നൽകിയിട്ടില്ലായിരിന്നുവെന്ന് സെന്റ് ലൂയി രൂപത വക്താക്കൾ. പ്രാദേശിക സഭാദ്ധ്യക്ഷന്റെ അനുമതിയില്ലാതെ ബാധയൊഴിപ്പിക്കൽ അനുവദനീയമല്ലെന്ന് ബിഷപ്പ് എമ്മറിറ്റസ് റോബർട്ട് ഹെർമാൻ നേരത്തേ തന്നെ വ്യക്തമാക്കിയിരിന്നു.
The Exorcist എന്ന നോവലിനും പിന്നീട് സിനിമയ്ക്കും പ്രചോദനം നൽകിയ സെന്റ ലൂയിയിലെ പ്രേതബാധിതമെന്ന് വിശ്വസിക്കപ്പെടുന്ന വീട്ടിൽ വെച്ചാണ് പരിപാടി നടത്തിയത്. ഈ വീട്ടിൽ 1949-ൽ ഒരു ബാലന് പ്രേതബാധയുണ്ടായി എന്നും ആ സമയം അനേകം ക്രിസ്തീയ പുരോഹിതർ ഈ കുട്ടിയെ ബാധയിൽ നിന്നും മോചിപ്പിക്കാൻ കർമ്മങ്ങളിലേർപ്പെട്ടുവെന്നും വിശ്വസിക്കപ്പെടുന്നു.കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ തൽസമയസംപ്രേക്ഷണത്തിനായി Destination America തിരഞ്ഞെടുത്തതു൦ ഈ വീടിന്റെ തന്നെ ബാധയൊഴിപ്പിക്കൽ പ്രക്രിയയാണ്.ഇങ്ങനെയുള്ള കാര്യങ്ങൾ ഒരു TV വിനോദമായി മാത്രം കാണാനാവില്ലെന്ന് അതിരൂപതാ വൃത്തങ്ങൾ മുൻപേ അറിയിച്ചതാണ്.സഭയിൽ വളരെ അപൂർവ്വമായി മാത്രം അനുവദിക്കാറുള്ള ഒന്നാണ് ബാധയൊഴിപ്പിക്കൽ. അതൊരു വിനോദമാക്കുമ്പോൾ അതിൽ പങ്കെടുക്കുന്നവർ പൈശാചിക ശക്തികളുടെ സ്വാധീനത്തിൽ പെട്ടു പോകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
കത്തോലിക്കാ സഭയിൽ വളരെ വിരളമായി മാത്രം ഉയർന്നു വരാറുള്ള വിഷയമാണ് ബാധയൊഴിപ്പിക്കൽ; വെള്ളിയാഴ്ച്ച നടന്നത് അപകടകരവും ദുഷ്കരവുമായ ഒരു പ്രവ൪ത്തിയായിരിന്നുവെന്ന് അതിരൂപതയുടെ വക്താവ് ഗേബ് ജോൺസ് കൂട്ടി ചേ൪ക്കുന്നു.കത്തോലിക്കാ സഭയുടെ ഭാഗത്തു നിന്നും ഇങ്ങനെയുള്ള വിഷയങ്ങളിൽ അഭിപ്രായ പ്രകടനങ്ങൾ ഉണ്ടാകാറില്ല. പൊതുസമൂഹം ഈ വിഷയത്തിൽ ജാഗ്രത പാലിക്കേണ്ട ആവശ്യ മുള്ളതുകൊണ്ടാണ് ഇപ്പോളത്തെ അറിയിപ്പ് എന്നും അദ്ദേഹം പറഞ്ഞു.ഈ വിഷയത്തിൽ ആർച്ച് ബിഷപ്പ് റോബർട്ട് കാൾസൺ പുരോഹിതന്മാർക്കോ മെത്രാൻന്മാർക്കോ അനുവാദം കൊടുത്തിട്ടില്ല എന്നും ജോൺസ് അറിയിച്ചു.എന്നാൽ, തങ്ങളുടെ പരിപാടിയിൽ അർഹതയും കഴിവുമുള്ള ഒരു ബിഷപ്പ് കാർമ്മികത്വം വഹിക്കും എന്ന് ചാനലുകാർ അവകാശപ്പെട്ടിരിന്നു.ഇതിൽ കാർമ്മികത്വം വഹിക്കും എന്ന് ചാനലുകാർ അവകാശപ്പെടുന്ന വ്യക്തിയ്ക്ക് സെന്റ് .ലൂയി രൂപതയുമായോ വത്തിക്കാനുമായോ ഒരു ബന്ധവുമില്ലെന്നു൦ ജോൺസ് കൂട്ടിച്ചേ൪ത്തു.