News - 2025
വിവിധ മതങ്ങളുമായിട്ടുള്ള കത്തോലിക്ക സഭയുടെ ബന്ധത്തിന്റെ പുരോഗതിയില്‍ ഫ്രാന്‍സിസ് മാർപാപ്പ സംതൃപ്തി പ്രകടിപ്പിച്ചു
ഷാജു പൈലി 29-10-2015 - Thursday
'അക്രൈസ്തവ മതങ്ങളോട് സഭയ്ക്കുള്ള നിലപാടിനെ' സംബന്ധിച്ച രണ്ടാം വത്തിക്കാൻ കൗണ്‍സിൽ പ്രബോധന രേഖയായ 'Nostra Aetate'യുടെ അമ്പതാം വാര്‍ഷികദിനമായ ബുധനാഴ്ച നടത്തിയ പ്രസംഗത്തിൽ, വിവിധ മതങ്ങളുമായിട്ടുള്ള കത്തോലിക്ക സഭയുടെ ബന്ധത്തിന്റെ പുരോഗതിയില്‍ ഫ്രാന്‍സിസ് പാപ്പ സംതൃപ്തി പ്രകടിപ്പിച്ചു.
ബുധനാഴ്ച തോറുമുള്ള തന്റെ പൊതുഅഭിസംബോധന പരമ്പരയുടെ തുടര്‍ച്ചയായി ഒക്ടോബര്‍ 28ന് തനിക്ക് മുന്നില്‍ തടിച്ചുകൂടിയ ജനസഞ്ചയത്തോട് നടത്തിയ പ്രഭാഷണം ‘Nostra Aetate’നെ പറ്റിയുള്ള ചര്‍ച്ചക്കാണ് ഫ്രാന്‍സിസ് മാർപാപ്പാ വിനിയോഗിച്ചത്.
ഈ അഭിസംബോധനയില്‍ ശ്രോതാക്കളായി ‘Nostra Aetate’ സമ്മേളനത്തില്‍ പങ്കെടുക്കുന്ന അക്രൈസ്തവ രാജ്യങ്ങളിലെ പ്രതിനിധികളും ഉണ്ടായിരുന്നു. ‘പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്റര്‍-റിലീജിയസ് ഡയലോഗ്’ അദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ ജീന്‍-ലൂയീസ് ടൌരാന്‍, ‘പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ക്രിസ്റ്റ്യന്‍ യൂണിറ്റി’യുടെ അദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ കുര്‍ട്ട് കൊച്ചിന്റെയും സ്വാഗതാശംസയോടെയാണ് പാപ്പയുടെ പൊതു അഭിസംബോധനാ ചടങ്ങിനു തുടക്കം കുറിച്ചത്.
തന്റെ സ്വന്തം നിരൂപണത്തില്‍ ഊന്നികൊണ്ട് ‘Nostra Aetate’ ന്‍റെ സന്ദേശമായ ‘വിവിധ മതങ്ങളും വിശ്വാസങ്ങളും തമ്മില്‍ സഹവര്‍ത്തിത്വത്തില്‍’ കഴിയേണ്ടത് ഇന്നിന്റെ ആവശ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. കത്തോലിക്കാ സഭയെ സംബന്ധിച്ചിത്തോളം ഈ ബന്ധം നിര്‍വഹിക്കുന്നുണ്ട് “സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഉറവിടമായ പരിശുദ്ധാത്മാവിനാല്‍ പ്രചോദിതനായി, മുക്തിദായകനായ ക്രിസ്തു വാഗ്ദാനം ചെയ്യുന്ന പരമമോക്ഷം തുടങ്ങി സഭയുടെ വിശ്വാസ സത്യങ്ങളെയെല്ലാം മുറുകെപ്പിടിച്ച് കൊണ്ടു തന്നെ.” പാപ്പാ കൂട്ടിച്ചേര്‍ത്തു.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ പ്രഖ്യാപനത്തോടെ വന്ന ഈ ബന്ധത്തിന്റെ നല്ല ഫലങ്ങളില്‍ ഒന്നായ, 1986-ല്‍ അസ്സീസ്സിയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ നേതൃത്വത്തില്‍ നടന്ന വിവി-ധമത പ്രാര്‍ത്ഥന വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. “ശത്രുക്കളില്‍ നിന്നും, അപരിചിതരില്‍ നിന്നും നാം ധാരാളം സുഹൃത്തുക്കളേയും സഹോദരങ്ങളേയും ഇത് നമുക്കു നേടിതന്നു” അദ്ദേഹം പറഞ്ഞു.
“വിവിധ മതങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ലക്ഷ്യം പരസ്പര ധാരണയും ബഹുമാനവും ആണ്” പാപ്പാ തുടര്‍ന്നു. “ഇന്ന് പല മത സമൂഹങ്ങളിലും അസഹിഷ്ണുതക്കും, അക്രമത്തിനും സ്ഥാനം നല്കപ്പെടുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വ്യക്തികളോ, സംഘമോ ആയിട്ടുള്ള മത മൗലികവാദികളും, തീവ്രവാദികളുമുയര്‍ത്തുന്ന അപകടസാധ്യതകളില്‍ നിന്നും ഒരു മതവും ഒഴിവാക്കപ്പെട്ടിട്ടില്ല.” പാപ്പാ കൂട്ടിച്ചേര്‍ത്തു.