Purgatory to Heaven. - December 2024
ആത്മാക്കളുടെ രക്ഷയ്ക്കായി അദ്ധ്വാനിക്കാനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കുക
സ്വന്തം ലേഖകന്‍ 16-12-2023 - Saturday
“അതോ, അവിടുത്തെ നിസ്‌സീമമായ കരുണയും സഹിഷ്ണുതയും ക്ഷമയും നീ നിസ്‌സാരമാക്കുകയാണോ ചെയ്യുന്നത്? നിന്നെ അനുതാപത്തിലേക്കു നയിക്കുകയാണു ദൈവത്തിന്റെ കരുണയുടെ ലക്ഷ്യമെന്നു നീ അറിയുന്നില്ലേ?” (റോമാ 2:4).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 16
“ഓ യേശുവേ, നിന്റെ കാരുണ്യം എല്ലാ സങ്കല്‍പ്പങ്ങള്‍ക്കും അതീതമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു, ആയതിനാല്‍ എല്ലാ ആത്മാക്കളുടേയും ആവശ്യങ്ങള്‍ ഉള്‍കൊള്ളുവാന്‍ തക്കവിധം എന്റെ ഹൃദയത്തെ വിശാലമാക്കണമെന്ന് നിന്നോട് ഞാന്‍ അപേക്ഷിക്കുന്നു. ഈശോയെ, എന്റെ സ്നേഹം ഈ ലോകത്തിനുമപ്പുറം ശുദ്ധീകരണസ്ഥലത്ത് സഹനമനുഭവിക്കുന്ന ആത്മാക്കളിലേക്കുമെത്തട്ടെ.
മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ വഴി അവരോട് കരുണ കാണിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങയെ അളക്കുവാന്‍ കഴിയാത്തതുപോലെ അവിടുത്തെ കാരുണ്യവും അളക്കാനാവാത്തതും, ഒരിക്കലും അവസാനിക്കാത്തതുമാണല്ലോ. ഈ കാരുണ്യത്തെ വിവരിക്കുവാന്‍ ഞാന്‍ ഏറ്റവും ശക്തമായ വാക്കുകള്‍ ഉപയോഗിച്ചാല്‍ പോലും അതിന് കഴിയില്ല.
ഓ യേശുവേ, എന്റെ അയല്‍ക്കാരന്റെ ആത്മീയവും ശാരീരികവുമായ എല്ലാ സഹനങ്ങളേയും പ്രതി എന്റെ ഹൃദയം സഹതപിക്കട്ടെ, ഓ യേശുവേ, ഞങ്ങള്‍ ഞങ്ങളുടെ അയല്‍ക്കാരോട് എങ്ങിനെ പെരുമാറുന്നുവോ അതുപോലെ തന്നെയാണ് നീ ഞങ്ങളോടും പെരുമാറുക എന്ന് എനിക്കറിയാം. എന്റെ യേശുവേ എന്റെ ഹൃദയം അങ്ങയുടെ ഹൃദയത്തേപോലെ കരുണ നിറഞ്ഞതാക്കണമേ. യേശുവേ, എല്ലാവര്‍ക്കും നല്ലതു ചെയ്തുകൊണ്ട് ജീവിതത്തില്‍ മുന്നേറുവാന്‍ എന്നെ സഹായിക്കണമേ”.
(വിശുദ്ധ ഫൗസ്റ്റീന, ഡയറി, 692).
വിചിന്തനം:
ആത്മാക്കളുടെ രക്ഷയ്ക്കായി അദ്ധ്വാനിക്കുവാനുള്ള കൃപ ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുക.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക