News - 2025
മലയാളി വൈദികൻ ബ്രസീലില്‍ മുങ്ങി മരിച്ചു
സ്വന്തം ലേഖകന്‍ 29-12-2016 - Thursday
കോട്ടയം: ഓര്‍ഡര്‍ ഓഫ് ഹോളി ക്രോസ് സന്യാസ സഭാഗംവും, കോട്ടയം അതിരൂപതയിലെ നീറിക്കാട് ലൂർദ് മാതാ ഇടവക കറ്റുവീട്ടില്‍ കെ.എം മാത്യുവിന്‍െറ മകനുമായ ഫാ. ജോണ്‍ ബ്രിട്ടോ ഒ.ആര്‍.സി (38) ബ്രസീലില്‍ മുങ്ങി മരിച്ചു. ബുധനാഴ്ച, വിനോദയാത്ര മധ്യേ തടകാത്തില്‍ ഇറങ്ങിയപ്പോഴാണ് അപകടം നടന്നത്. ഇന്നലെ രാത്രി 11മണിക്കാണ് മരണം സംഭവിച്ചത്.
എറണകുളത്തെ ആശ്രമത്തില്‍ നിന്ന് കഴിഞ്ഞ മൂന്നു മാസം മുന്‍പാണ് ഇദ്ദേഹം ബ്രസീലിലേക്ക് പോയത്. മാതാവ് പരേതയായ പെണ്ണമ്മ, സഹോദരന്‍: മോഫസ് (ഇന്ത്യന്‍ ആര്‍മി ). സംസ്ക്കാരംപിന്നീട്.