News - 2024

ക്രിസ്തുമസ് ദിനത്തിലെ പൊതുഅവധി നേപ്പാള്‍ സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു

സ്വന്തം ലേഖകന്‍ 30-12-2016 - Friday

കാഠ്മണ്ഡു: ക്രിസ്തുമസിനുള്ള പൊതു അവധി നേപ്പാളില്‍ പുനഃസ്ഥാപിച്ചു. നേരത്തെ പ്രധാനമന്ത്രി ഖഡ്കാ പ്രസാദ് ശര്‍മ ഒലിയാണ് ക്രിസ്തുമസിന് നല്‍കി വന്നിരുന്ന പൊതു അവധി നിര്‍ത്തലാക്കുവാനുള്ള വിവാദ തീരുമാനം കൈക്കൊണ്ടത്. പ്രധാനമന്ത്രിയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ന്യൂനപക്ഷങ്ങള്‍ ഉയര്‍ത്തിയത്. പ്രസാദ് ശര്‍മ രാജിവച്ചതിനെ തുടര്‍ന്ന് അധികാരത്തില്‍ എത്തിയ പുഷ്പ കമാല്‍ ദഹാല്‍സാണ് ക്രിസ്തുമസ് ദിനം, പൊതു അവധിയായി വീണ്ടും പുനഃസ്ഥാപിച്ചത്.

ക്രിസ്തുമസിനുള്ള പൊതു അവധി പുനഃസ്ഥാപിക്കുന്നതായി പ്രഖ്യാപിച്ച നേപ്പാള്‍ പ്രധാനമന്ത്രി, നേപ്പാളികളായ ക്രൈസ്തവര്‍ക്ക് ആശംസകള്‍ അറിയിക്കുവാനും മറന്നില്ല. സമാധാനവും, സന്തോഷവും, സാഹോദര്യവും സമൃദ്ധിയും ഐക്യവുമുള്ള ഒരു ക്രിസ്തുമസ് താന്‍ എല്ലാ നേപ്പാളികള്‍ക്കും ആശംസിക്കുന്നുവെന്ന് പുഷ്പ കമാല്‍ ദഹാല്‍ അറിയിച്ചു. നേപ്പാള്‍ പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി രാജ്യത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

രാജ്യത്തെ ക്രൈസ്തവ മതനേതാക്കന്‍മാര്‍ക്കും, നേപ്പാളിലെ ക്രൈസ്തവ വിശ്വാസികള്‍ക്കും ക്രിസ്തുമസ് ആശംസകള്‍ അറിയിച്ച ബിദ്യാ ദേവി ഭണ്ഡാരി, ആഘോഷങ്ങള്‍ സമാധാനത്തിനും, സഹോദര്യത്തിനും വഴിയൊരുക്കട്ടെയെന്നും ആശംസിച്ചു. നേപ്പാളിലെ മുന്‍ രാജാവായിരുന്ന ജ്ഞാനേന്ദ്ര ഷായും മകനും ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു. ക്രിസ്തുമസിന്റെ അലങ്കാരങ്ങള്‍ കടകളിലും വീടുകളിലും പ്രത്യേകമായി ഒരുക്കുവാനും നേപ്പാളികള്‍ മറന്നിരുന്നില്ല.

നേപ്പാളിലെ ക്രൈസ്തവ സമൂഹം ക്രിസ്തുമസ് ആഘോഷങ്ങളില്‍ പ്രത്യേകമായി പങ്കുചേരുവാന്‍ ദേവാലയങ്ങളില്‍ എത്തിയിരുന്നു. കരോള്‍ ഗാനങ്ങള്‍ പാടിയും സമ്മാനങ്ങള്‍ കൈമാറിയും ആശംസകള്‍ പരസ്പരം അറിയിച്ചുമാണ് ക്രൈസ്തവര്‍ ക്രിസ്തുമസിന്റെ സന്തോഷം പങ്കുവച്ചത്. ജനസംഖ്യയുടെ 81 ശതമാനവും ഹൈന്ദവ വിശ്വാസികള്‍ വസിക്കുന്ന രാജ്യമായ നേപ്പാളില്‍ ക്രൈസ്തവര്‍ ന്യൂനപക്ഷമാണ്. 9 ശതമാനം ബുദ്ധമത വിശ്വാസികളും, നാലു ശതമാനം ഇസ്ലാം മത വിശ്വാസികളും രാജ്യത്തുണ്ട്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 122