India - 2024

മണര്‍കാടില്‍ വിശ്വാസ പ്രഖ്യാപന സമ്മേളനം നടത്തി

സ്വന്തം ലേഖകന്‍ 10-07-2017 - Monday

കോട്ടയം: കോ​ട്ട​യം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​തോ​മ​സ് മാ​ർ തീ​മോ​ത്തി​യോ​സിന്റെ അ​ധ്യ​ക്ഷ​തയില്‍ മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ വി​ശ്വാ​സ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം ന​ടത്തി. സ​ത്യ​വി​ശ്വാ​സ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആണ് സമ്മേളനം നടന്നത്. ത​ല​മു​റ​ക​ൾ​ക്കു വേ​ണ്ടി പ​ടു​ത്തു​യ​ർ​ത്തി​യ പ​ള്ളി​ക​ളും സ്വ​ത്തു​ക്ക​ളും അ​തി​ന്‍റേ​താ​യ സ്ഥാ​പ​ന ഉ​ദ്ദേ​ശ​ത്തോ​ടു കൂ​ടി കാ​ത്തു​പ​രി​പാ​ലി​ക്കാ​നു​ള്ള ബാ​ധ്യ​ത എ​ല്ലാ​വ​ർ​ക്കു​മു​ണ്ടെ​ന്നു തോ​മ​സ് മാ​ർ തീ​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.

ഡോ.​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ൾ ആ​ർ​ക്കും നി​ഷേ​ധി​ക്കാ​ൻ സാ​ധ്യ​മ​ല്ലെ​ന്നും അ​തി​ന്‍റെ പേ​രി​ൽ ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ ഒ​രു സ​ഭ​യെ മു​ഴു​വ​ൻ ഇ​ല്ലാ​താ​ക്കു​ന്ന വ്യ​വ​സ്ഥി​തി അം​ഗീ​ക​രി​ക്ക​പ്പെ​ടാ​ൻ ആ​വി​ല്ലെ​ന്നും ന്യാ​യാ​ധി​പ​ൻ​മാ​രി​ൽ ന്യാ​യാ​ധി​പ​ൻ ആ​കു​ന്ന സ​ത്യ ദൈ​വം പ്ര​തി​ക​രി​ക്ക​ട്ടെ​യെ​ന്നും ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് പ​റ​ഞ്ഞു.

ഫാ. ​എം.​ഐ. തോ​മ​സ് മ​റ്റ​ത്തി​ൽ ചൊ​ല്ലി​ക്കൊ​ടു​ത്ത പ്ര​മേ​യം വി​ശ്വാ​സി​ക​ൾ കൈ​ക​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ഏ​റ്റു പ​റ​ഞ്ഞു. ഫാ. ​കു​റി​യാ​ക്കോ​സ് കോ​ർ എ​പ്പി​സ്കോ​പ്പ ക​റു​ക​യി​ൽ, ഫാ. ​മാ​ത്യു​സ് മ​ണ​വ​ത്ത്, ചീ​ഫ് ട്ര​സ്റ്റി അ​ച്ച​ൻ കു​ഞ്ഞ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


Related Articles »