News - 2024

വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയ്ത മുപ്പത്തിയഞ്ച് പേരെ വിശുദ്ധരായി പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍ 16-10-2017 - Monday

വത്തിക്കാൻ സിറ്റി: ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസം വഴി ജീവിതം ധന്യമാക്കി മരണംവരിച്ച മുപ്പത്തിയഞ്ച് പേരെ ഫ്രാൻസിസ് പാപ്പ വിശുദ്ധ പദവിയിലേക്കുയർത്തി. ഇന്നലെ ഞായറാഴ്ച സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ബലിമധ്യേയാണ് മാര്‍പാപ്പ മൂന്നു കുട്ടികൾ ഉൾപ്പെടെ 35 പേരെ വിശുദ്ധരായി പ്രഖ്യാപിച്ചത്. ഇവരില്‍ ഭൂരിഭാഗം പേരും രക്തസാക്ഷിത്വം വരിച്ചവരാണ്. വിശുദ്ധ പദവി പ്രഖ്യാപനത്തിനു സാക്ഷ്യം വഹിക്കാന്‍ 35,000-ല്‍ അധികം വിശ്വാസികളാണ് വത്തിക്കാന്‍ ചത്വരത്തില്‍ തടിച്ചുകൂടിയത്.

1645ൽ ബ്രസീലിൽ ഡച്ച് കാല്‍വനിസ്റ്റുകളില്‍ നിന്നും മത മർദനത്തിനിരയായ മുപ്പതു പേർ ഇന്നലെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. ഇവരില്‍ വൈദികരും അല്‍മായരും ഉള്‍പ്പെടുന്നു. ക്രൈസ്തവ വിശ്വാസം ത്യജിച്ച് പരമ്പരാഗത വിശ്വാസത്തിലേക്ക് തിരിച്ചു വരാൻ നിർബന്ധിതരായതിനെ തുടർന്ന് രക്തസാക്ഷിത്വം വരിച്ച മെക്സിക്കോയിലെ മൂന്നു കുട്ടികളെയും വിശുദ്ധരായി പ്രഖ്യാപിച്ചു.

1739 ൽ മരണമടഞ്ഞ സ്പെയിനിലെയും ഇറ്റലിയിലെയും വൈദികരാണ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട മറ്റ് രണ്ട്പേര്‍. വിശുദ്ധ കിരീടം ചൂടിയ ഓരോ വിശുദ്ധരും സുവിശേഷത്തിന്റെ തിളങ്ങുന്ന സാക്ഷികളാണെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.


Related Articles »