News - 2025
സ്വവര്‍ഗ്ഗ വിവാഹം അംഗീകരിച്ചു: എപ്പിസ്കോപ്പല്‍ സഭകൾ ദൈവ വചനത്തിൽ നിന്നും അകലുന്നു.
സ്വന്തം ലേഖകൻ 06-07-2015 - Monday
സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതമാക്കിയതിനു തൊട്ടു പിന്നാലെ അമേരിക്കന്‍ എപ്പിസ്കോപ്പല്‍ സഭ അത് അംഗീകരിച്ചു. ഈ സഭയുടെ കീഴിലുള്ള എല്ലാ വൈദികര്‍ക്കും സ്വവര്‍ഗ്ഗ വിവാഹം ആശിര്‍വദിക്കാനായി സഭയുടെ നിയമം ഭേദഗതി ചെയ്തു. സഭയുടെ പൊതുയോഗത്തില്‍ ബഹുഭൂരിപക്ഷവും(മൃഗീയ ഭൂരിപക്ഷം) കാനോനിക നിയമം ഭേദഗതി ഭേദഗി ചെയ്യുവാന്‍ അനുകൂലിച്ചും മെത്രാന്‍മാരുടെ യോഗത്തില്‍ 26-ന് എതിരെ 129 വോട്ടു നേടിയാണ് നിയം അംഗീകരിച്ചത്. പലര്‍ക്കും എതിര്‍പ്പുണ്ടെങ്കിലും നിയമം വഴി അവര്‍ക്ക് വിവാഹം ആശീര്‍വദിക്കേണ്ടി വരും.
കാനോനിക നിയമത്തില്‍ വിവാഹത്തില്‍ സ്ത്രീയും പുരുഷനും അല്ലെങ്കില്‍ ഭാര്യവും ഭര്‍ത്താവും എന്നാണ് നിര്‍വചനം. എന്നാല്‍ ഇപ്പോള്‍ അത് ലിംഗ നിര്‍വീര്യം ചെയ്ത് ജോഡികൽ (couple) തമ്മില്‍ എന്നാക്കി. ഇംഗ്ലണ്ടിലെ ആഗ്ലിക്കല്‍ മെത്രാന്‍മാര്‍ ഇത് മുന്നില്‍ കണ്ട്, നിര്‍ബ്ബന്ധിതരാക്കപെടാതിരിക്കാന്‍ പാര്‍ലമെന്‍റില്‍ നിന്ന് നേരിട്ട് സംരക്ഷണം വാങ്ങിയിട്ടുണ്ട്.
അതേസമയം കത്തോലിക്കാ സഭയുടെ സ്വവര്‍ഗ്ഗ വിവാഹത്തിനെതിരായ ശക്തമായ നിലപാടുകൾ എന്നും ലോകശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.