India - 2024
ഓഖി, ബോണക്കാട് വിഷയങ്ങളെ ചൂണ്ടിക്കാണിച്ച് കെആർഎൽസിസി പ്രമേയം
സ്വന്തം ലേഖകന്‍ 15-01-2018 - Monday
തിരുവനന്തപുരം: ഓഖി, ബോണക്കാട് വിഷയങ്ങളെ ചൂണ്ടിക്കാണിച്ച് കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ പ്രമേയം അവതരിപ്പിച്ചു. ഓഖി ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കുന്നതിന് നിയമസാധുതയോടുകൂടിയ സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. 2004 ലെ സുനാമി ഫണ്ട് വിനിയോഗത്തിലുണ്ടായ കെടുകാര്യസ്‌ഥത ഉണ്ടാകരുതെന്നും, തുടക്കത്തിലെ തന്നെ ഫണ്ട് വിനിയോഗത്തിൽ വന്നിട്ടുളള പാളിച്ചകൾ ആശങ്കയുണ്ടാക്കുന്നുവെന്നും പ്രമേയത്തിൽ പറയുന്നു.
ബോണക്കാട് കുരിശുമലയിൽ ആരാധനാ സ്വാതന്ത്രം നിലനിർത്തണമെന്നും കുരിശുമലയിലെത്തിയ തീര്‍ത്ഥാടകരെ അന്യായമായി മർദിച്ച പോലീസ് നടപടിയിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്നും വിശ്വാസികൾക്കെതിരെ എടുത്തിട്ടുളള കളളക്കേസുകൾ അടിയന്തമായി പിൻവലിക്കാൻ നടപടി ഉണ്ടാകണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക സംവരണത്തിന്റെ മറവിൽ മുന്നോക്ക വിഭാഗത്തിന് ഉദ്ദ്യോഗസ്‌ഥ സംവരം ഏർപ്പെടുത്താനുളള സർക്കാർ നീക്കത്തിലും കെ.ആർ.എൽ.സി.സി. പ്രതിഷേധം അറിയിച്ചു.