Meditation. - February 2024
ദൈവത്തിന്‍റെ അചഞ്ചലമായ ക്ഷമയും സ്നേഹവും
സ്വന്തം ലേഖകന്‍ 20-02-2023 - Monday
"മകൻ പറഞ്ഞു, പിതാവേ, അങ്ങേയ്ക്കും സ്വർഗ്ഗത്തിനെതിരായും നിന്റെ മുൻപിലും ഞാൻ പാപം ചെയ്തു. നിന്റെ പുത്രൻ എന്ന് വിളിക്കപ്പെടുവാൻ ഞാൻ അർഹനല്ല" (ലൂക്കാ. 15:21)
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 20
നമ്മുടെ നിരവധിയായ പാപങ്ങൾ ദൈവം ക്ഷമിക്കുന്നു. സ്വഭാവികമായും ഉയരാവുന്ന ഒരു ചോദ്യമിതാണ്, ക്ഷമയിലേയ്ക്ക് നയിക്കുന്ന അവിടുത്തെ പാത ഏതാണ്? ക്ഷമിയ്ക്കുക എന്ന് പറയുന്നത് നമ്മുടെ 'മനസ്സിന്റെ സ്വതന്ത്രമായ ഒരു ചിന്താഗതിയും', അതിനെ തുടർന്നുള്ള പ്രവർത്തിയും ആണ്. അതെപ്പോഴും സ്നേഹത്തിൽ നിന്ന് ഉരുവാകുന്ന ഒരു പ്രവർത്തിയാണ്.
ഒരു കുട്ടി അവന്റെ പിതാവിനോട് 'എന്നോട് ക്ഷമിയ്ക്കുക' എന്ന് പറയുകയും 'ഞാൻ നിന്നോട് ക്ഷമിച്ചിരിക്കുന്നു' എന്ന് പറഞ്ഞു കൊണ്ട് പിതാവ് ആ കുഞ്ഞിന്റെ മൂർദ്ധാവിൽ ചുംബിയ്ക്കുമ്പോൾ അത് ഒരു സ്നേഹ പ്രകടനമായി മാറുകയാണ് ചെയ്യുന്നത്. മനസ്സിന്റെ സ്വതന്ത്രവും സ്വാഭാവികവും ആയ സ്നേഹപ്രകടനം തന്നെയാണ് പിതാവ് കുട്ടിയോട് കാണിച്ചതെന്ന കാര്യത്തിൽ സംശയമില്ല.
ക്ഷമ സ്നേഹത്തിൽ നിന്നെന്നപോലെ ദയ കാരുണ്യത്തിൽ അധിഷ്ടിതമാണെന്ന് നമുക്ക് അറിയാം. ഒരർത്ഥത്തിൽ പറഞ്ഞാൽ വ്യവസ്ഥകൾ ഇല്ലാതെ ക്ഷമിയ്ക്കുക അസാധ്യമാണ്, ക്ഷമിയ്ക്കപെടുവാൻ ഉപാധികൾ വയ്ക്കുന്നു. എന്നാൽ ദൈവത്തിന്റെ സ്നേഹവും കരുണയും നിമിത്തം അവിടുന്ന് നമ്മോട് കാണിക്കുന്ന ക്ഷമയ്ക്കു യാതൊരു ഉപാധികളും വെക്കുന്നില്ല.
[Cardinal Karol Wojtyla (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ), കാർക്കോവ്, 22.3. 1964]
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.