News - 2024

യെമൻ അഭയാർത്ഥികൾക്ക് ധനസഹായവുമായി മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 04-08-2018 - Saturday

ഷെജു: ദക്ഷിണ കൊറിയയിലെ യെമൻ അഭയാർത്ഥികൾക്കു സാമ്പത്തിക സഹായവുമായി ഫ്രാന്‍സിസ് പാപ്പ. മാർപാപ്പയുടെ ജീവകാരുണ്യ ഫണ്ടിൽ നിന്നും പതിനായിരം യൂറോയാണ് നല്കിയത്. ജൂലൈ 28, 29 തീയതികളിൽ കൊറിയൻ അപ്പസ്തോലിക ന്യുൺഷോ ആർച്ച് ബിഷപ്പ് ആൽഫ്രണ്ട് സുറെബ് ഷെജു രൂപതയിൽ നടത്തിയ സന്ദർശനത്തിൽ തുക കൈമാറി. യെമൻ അഭയാർത്ഥികളുടെ ക്ഷേമവിവരം അന്വേഷിച്ച അദ്ദേഹം മാർപാപ്പയുടെ അന്വേഷണവും ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു. ദക്ഷിണ കൊറിയയിലെ തെക്കൻ വിനോദ സഞ്ചാര ദ്വീപായ ജെജുവിലാണ് അഭയാർത്ഥികൾ താമസിക്കുന്നത്.

മെസേൽപോ ദേവാലയത്തിന്റെ മിഷൻ കേന്ദ്രത്തിലെ ഒൻപത് അഭയാർത്ഥികളെ ആർച്ച് ബിഷപ്പ് സുറെബ് സന്ദർശിച്ചു. രാജ്യത്തെ അഭയാർത്ഥികൾ എന്നതിനേക്കാൾ മനുഷ്യരെന്ന നിലയിൽ എല്ലാവരേയും ഉൾക്കൊള്ളാൻ രാജ്യം സന്നദ്ധമാണെന്നു ആർച്ച് ബിഷപ്പ് സുറെബ് പറഞ്ഞു. ദക്ഷിണ കൊറിയൻ നിയമ വ്യവസ്ഥിതി ബഹുമാനിക്കുന്ന പക്ഷം കൊറിയൻ ജനതയുടെ സഹകരണം അഭയാര്‍ത്ഥികള്‍ക്ക് ഉറപ്പു വരുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജെജു ജൂങ്ങാങ്ങ് കത്തീഡ്രലിൽ നടന്ന ദിവ്യബലിയില്‍ ബിഷപ്പ് കാങ്ങിനൊപ്പം ആർച്ച് ബിഷപ്പ് സുറെബും വിശുദ്ധ കുര്‍ബാനയ്ക്കു മുഖ്യകാര്‍മ്മികത്വം വഹിച്ചു. അഭയാർത്ഥികൾക്കാവശ്യമായ ദൈന്യംദിന വസ്തുക്കള്‍ വിതരണം ചെയ്യുന്നതിനോടൊപ്പം കൊറിയൻ ഭാഷ പഠനവും ഷെജു രൂപത നല്‍കുന്നുണ്ട്. അഭയാര്‍ത്ഥികള്‍ക്ക് വിശ്വാസികളുടെ പിന്തുണ ആവശ്യപ്പെട്ട് രൂപത അദ്ധ്യക്ഷൻ ബിഷപ്പ് പീറ്റർ കാങ്ങ് ഉൽ ജൂലൈ ഒന്നിന് ഇടയലേഖനം പുറപ്പെടുവിച്ചിരുന്നു. അഞ്ഞൂറോളം യെമൻ അഭയാർത്ഥികളാണ് ദക്ഷിണ കൊറിയയിൽ എത്തിച്ചേർന്നിരിക്കുന്നത്.


Related Articles »