Purgatory to Heaven. - February 2025
ആത്മാക്കളുടെ രക്ഷയ്ക്കായി നാം സമ്പത്തു വിനിയോഗിക്കേണ്ടതുണ്ടോ?
സ്വന്തം ലേഖകന്‍ 27-02-2024 - Tuesday
“ഞാന്‍ നിങ്ങളോട് പറയുന്നു, അധാര്‍മിക സമ്പത്തുകൊണ്ട് നിങ്ങള്‍ക്കായി സ്‌നേഹിതരെ സമ്പാദിച്ചുകൊള്ളുവിന്‍. അതു നിങ്ങളെ കൈവെടിയുമ്പോള്‍ അവര്‍ നിങ്ങളെ നിത്യകൂടാരങ്ങളില്‍ സ്വീകരിക്കും" (ലൂക്കാ 16:9).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-27
"ദുഷിച്ചതും കുത്തഴിഞ്ഞതുമായ ജീവിതം നയിച്ചതിനു ശേഷം, സ്വയം തിരുത്തുവാനുള്ള ധൈര്യവും, പശ്ചാത്തപിക്കുവാനുമുള്ള മനസ്സും ലഭിക്കാത്ത ആരാണുള്ളത്? സകലത്തിന്റെയും അധിപനായ ന്യായാധിപന്റെ സൂക്ഷ്മദൃഷ്ടിക്ക് മുന്‍പില്‍ നില്‍ക്കുന്ന മാത്രയില്‍ തന്നെ കിടുകിടാ വിറക്കാത്ത ആരാണുള്ളത്? എന്നാല്‍ അവിടുത്തെ കാരുണ്യം നേടുവാന്‍ ഒരു എളുപ്പ മാര്‍ഗ്ഗമുണ്ട്. നിരവധി തിന്മകളുടേയും, പാപത്തിന്റെയും ഫലമായി നിങ്ങള്‍ സ്വരുക്കൂട്ടി വെച്ചിരിക്കുന്നതുമായ സമ്പാദ്യം മുഴുവനും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മോക്ഷത്തിനും, അവരുടെ സംരക്ഷണത്തിനുമായി വിനിയോഗിക്കുക"
( പ്രശസ്ത ഫ്രഞ്ച് സുവിശേഷകനും ഗ്രന്ഥ രചയിതാവുമായ ഫാ. ചാള്‍സ് ആര്‍മിഞ്ചോണിന്‍റെ വാക്കുകള്‍).
വിചിന്തനം: നിന്റെ സ്വന്തവും നീ വിലകല്‍പ്പിക്കുന്നതുമായ എന്തെങ്കിലും, അത് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്യുക.
പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
