News
ആഫ്രിക്കന്‍ യുവജനങ്ങള്‍ക്ക് വേണ്ടി മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം
സ്വന്തം ലേഖകന്‍ 10-09-2018 - Monday
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ സെപ്റ്റംബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം ആഫ്രിക്കയിലെ യുവജനങ്ങള്‍ക്ക് വേണ്ടി. ആഫ്രിക്കയിലെ യുവജനങ്ങള്‍ക്ക് അവരുടെ രാജ്യങ്ങളില്‍ത്തന്നെ വിദ്യാഭ്യാസവും ജോലിയും ലഭിക്കാന്‍ ഇടയാക്കണമേയെന്നു പ്രാര്‍ത്ഥിക്കാമെന്ന് 'പോപ്സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്വര്‍ക്ക് ഗ്രൂപ്പ്' തയാറാക്കിയ വീഡിയോ സന്ദേശത്തില്‍ പാപ്പ പറഞ്ഞു.
സമ്പന്നമായ ഭൂഖണ്ഡമാണ് ആഫ്രിക്ക. അവരുടെ സമ്പത്ത് യുവജനങ്ങളാണ്. പ്രതിസന്ധികള്‍ യുവജനങ്ങളെ കീഴടക്കാം, അല്ലെങ്കില്‍ പ്രതിസന്ധികളെ അവര്‍ക്ക് അവസരങ്ങളാക്കി മാറ്റാം. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് യുവജനങ്ങളുടേതാണ്! യുവജനങ്ങളെ സഹായിക്കാനുള്ള ഏറ്റവും നല്ല ഉപാധി അവരുടെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കുകയാണ്! പഠിക്കാനുള്ള അവസരമില്ലെങ്കില്‍ യുവജനങ്ങള്‍ക്ക് എന്തു ഭാവിയുണ്ടാകാനാണ്? പാപ്പ സന്ദേശത്തില്‍ പറഞ്ഞു.
More Archives >>
Page 1 of 361
More Readings »
ഒഡീഷയിലും ആക്രമണം: സംഘപരിവാറിന്റെ ക്രൈസ്തവ വേട്ട അവസാനിപ്പിക്കണമെന്ന് സീറോ മലബാർ സഭ
കൊച്ചി: സംഘപരിവാർ സംഘടനയായ ബജ്രംഗ്ദൾ ഒഡീഷയില്‍ മലയാളി കത്തോലിക്ക വൈദികരെയും കന്യാസ്ത്രീകളെയും...

ഒഡീഷയില്‍ വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ച് ബജ്റംഗ്ദൾ തീവ്രവാദികളുടെ ഭീഷണി
ഭൂവനേശ്വര്‍: ഒഡീഷയിലെ ജലേശ്വറിൽ കത്തോലിക്ക വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും മതബോധന...

അരുണാചൽ പ്രദേശിൽ യുവ മലയാളി മിഷ്ണറി വൈദികൻ അന്തരിച്ചു
ദിവ്യകാരുണ്യ മിഷ്ണറി സന്യാസ സമൂഹാംഗമായ യുവ മിഷ്ണറി വൈദികൻ ഫാ. സുരേഷ് പട്ടേട്ട് (33) എംസിബിഎസ്...

സര്‍ക്കാര്‍ സഹായം വെട്ടിക്കുറച്ചപ്പോഴും ആഫ്രിക്കയ്ക്കു കൂടുതല്‍ സഹായവുമായി കത്തോലിക്ക സന്നദ്ധ സംഘടനകള്‍
റോം: ആഫ്രിക്കയ്ക്കു വിവിധ സർക്കാരുകളിൽ നിന്നും ദാതാക്കളിൽ നിന്നുമുള്ള ധനസഹായം...

'പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ രണ്ടാം ഭാഗം “ദി റിസറക്ഷൻ ഓഫ് ദ ക്രൈസ്റ്റ്” റിലീസ് തീയതി പ്രഖ്യാപിച്ചു
വാഷിംഗ്ടണ്‍ ഡിസി: യേശു ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച് വന്‍ വിജയമായ ‘ദ പാഷൻ...

റോസ പുഷ്പദള വർഷവുമായി റോമിലെ മേരി മേജർ ബസലിക്കയിൽ മഞ്ഞുമാതാവിന്റെ തിരുനാൾ ആഘോഷം
വത്തിക്കാന്‍ സിറ്റി: റോമിലെ നാലു വലിയ ബസിലിക്കകളിൽ ഒന്നായ സാന്താ മരിയ മജോരെ ബസിലിക്കയിൽ...
