India - 2025
പ്രളയബാധിതര്‍ക്കു കിറ്റുകള്‍ സമ്മാനിച്ച് സിഎംഐ വൈദികര്‍
സ്വന്തം ലേഖകന്‍ 23-09-2018 - Sunday
കൊച്ചി: പ്രളയബാധിത കുടുംബങ്ങള്‍ക്കായി അവശ്യവസ്തുക്കള്‍ അടങ്ങുന്ന കിറ്റുകള്‍ വിതരണം ചെയ്തു സിഎംഐ രാജ്‌കോട്ട് ഭവനിലെ വൈദികര്‍. കൊങ്ങോര്‍പ്പിള്ളി കൂനമ്മാവ് പ്രദേശത്തെ 115 പ്രളയബാധിത കുടുംബങ്ങള്‍ക്കാണ് വൈദികര്‍ കിറ്റുകള്‍ നല്‍കിയത്. രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സിലെ സാമൂഹിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കാന്‍വാസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൂടി സഹകരണത്തോടെയായിരുന്നു കിറ്റ് വിതരണം.
രാജ്‌കോട്ട് ഭവന്‍ സുപ്പീരിയര്‍ ഫാ. ജോണ്‍സന്‍ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് അധ്യാപകന്‍ കിരണ്‍ തന്പി, ക്യാന്‍വാസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രളയബാധിത മേഖലയില്‍ നിരവധി സേവനങ്ങള്‍ രാജ്‌കോട്ട് ഭവന്‍ ചെയ്തിട്ടുണ്ട്.