India - 2025

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി റോമിലേക്ക്

സ്വന്തം ലേഖകന്‍ 24-09-2018 - Monday

കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വത്തിക്കാനില്‍ നടക്കുന്ന സിനഡിലും സമ്മേളനത്തിലും പങ്കെടുക്കുന്നതിനായി ഇന്ന് റോമിലേക്കു പോകും. നാളെ മുതല്‍ വെള്ളിയാഴ്ച വരെ നടക്കുന്ന സഭൈക്യത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും. ഒക്ടോബര്‍ മൂന്നു മുതല്‍ 28 വരെ 'യുവജനങ്ങള്‍ വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും'' എന്ന വിഷയത്തില്‍ നടക്കുന്ന സിനഡിലും കര്‍ദ്ദിനാള്‍ പങ്കെടുക്കും.

സീറോ മലബാര്‍ സഭയില്‍ നിന്ന് കോട്ടയം സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, തലശ്ശേരി സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംബ്ലാനി എന്നിവരും സീറോ മലങ്കര സഭയില്‍നിന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവയും ലത്തീന്‍ സഭയില്‍നിന്ന് അഞ്ചു ബിഷപ്പുമാരും സിനഡില്‍ പങ്കെടുക്കാന്‍ റോമിലേക്ക് തിരിക്കും. നവംബര്‍ മൂന്നിന് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി തിരിച്ചെത്തും.


Related Articles »