India - 2025
പാപ്പുവ ന്യൂഗിനിയിലെ രൂപതാദ്ധ്യക്ഷനായി കുടക് സ്വദേശി
സ്വന്തം ലേഖകന്‍ 12-10-2018 - Friday
ന്യൂഡല്‍ഹി: പസഫിക് ദ്വീപ് രാജ്യമായ പാപ്പുവ ന്യൂഗിനിയിലെ ലീ രൂപതയുടെ ബിഷപ്പായി കുടക് ജില്ലയിലെ വിരാജ്‌പേട്ട സ്വദേശിയും സൊസൈറ്റി ഓഫ് മോണ്ട്‌ഫോര്‍ട്ട് സന്ന്യാസ സഭാംഗവുമായ ഫാ.റൊസാരിയോ മെനസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. അസിസ്റ്റന്റ് നോവിസ് മാസ്റ്റര്‍, മോണ്ട്‌ഫോര്‍ട്ട് സഭയുടെ ബര്‍സാര്‍, സഭയുടെ സുപ്പീരിയര്‍ ഡെലഗേറ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഫാ.റൊസാരിയോ 2017 മുതല്‍ നിലവില്‍ സഭയുടെ ജനറല്‍ കൗണ്‍സിലറും അസിസ്റ്റന്റ് ജനറലുമാണ്. 1969- ല്‍ ജനിച്ച ഫാ.റൊസാരിയോ 1999 നവംബര്‍ നാലിനു വൈദികപട്ടം സ്വീകരിച്ചു. 2000 മുതല്‍ പാപ്പുവ ന്യൂഗിനിയില്‍ ശുശ്രൂഷ ചെയ്തുവരികയാണ്.