India - 2024

കരോള്‍ സംഘത്തിന് നേരെയുള്ള ആക്രമണം: ചീഫ് സെക്രട്ടറിക്ക് ന്യൂനപക്ഷ കമ്മീഷന്റെ നോട്ടീസ്

സ്വന്തം ലേഖകന്‍ 01-01-2019 - Tuesday

ന്യൂഡല്‍ഹി: കോട്ടയം പാത്താമുട്ടം സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയിലെ കരോള്‍ സംഘത്തെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്റെ നോട്ടീസ്. അക്രമത്തിന് ഇരയായവര്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്നും ഉചിതമായ നിയമ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന ഡിജിപി, ജില്ലാ കളക്ടര്‍, കോട്ടയം എസ്പി എന്നിവരോടും കമ്മീഷന്‍ നിര്‍ദേശിച്ചു. ആക്രമണം സംബന്ധിച്ച് ഇടവക അധികൃതര്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.


Related Articles »