India - 2024
കുരിശുരൂപ അവഹേളനത്തില്‍ പ്രതിഷേധിച്ച് സീറോ മലബാര്‍ മാതൃവേദി
17-06-2019 - Monday
കൊച്ചി: ക്രൈസ്തവ സമൂഹം വളരെ പവിത്രമായി കരുതുന്ന കുരിശുരൂപത്തെ അവഹേളിക്കുന്ന വിധത്തിലുള്ള കാര്‍ട്ടൂണ്‍ ചിത്രത്തിന് അവാര്‍ഡ് നല്‍കിയ കേരള ലളിതകലാ സാഹിത്യ അക്കാഡമിയുടെ തീരുമാനത്തിനെതിരെ സീറോ മലബാര്‍ മാതൃവേദി എക്‌സിക്യൂട്ടീവ് യോഗം. അവാര്‍ഡ് പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട യോഗം ക്രൈസ്തവ സഭ മതവികാരങ്ങളെ തുടര്‍ച്ചയായി വ്രണപ്പെടുത്തുന്ന പ്രവണതകള്‍ പലകോണുകളില്‍ നിന്നായി വര്‍ധിച്ചു വരുന്നതില്‍ ഉത്ക്കണ്ഠ പ്രകടിപ്പിച്ചു. മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്ന കാര്‍ട്ടൂണുകളോട് സര്‍ക്കാരിന് യോജിക്കാനാകില്ല എന്ന മന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
തലശേരി അതിരൂപതാ പാസ്റ്ററല്‍ സെന്ററില്‍ കൂടിയ യോഗത്തില്‍ സീറോമലബാര്‍ മാതൃവേദി ഡയറക്ടര്‍ റവ. ഫാ. വില്‍സണ്‍ ഇലവത്തുങ്കല്‍ കൂനന്‍, പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ, സെക്രട്ടറി റോസ് ലി പോള്‍ തട്ടില്‍, മേരി ജോസഫ് കാര്യാങ്കല്‍, ജോസി മാക്‌സിന്‍, തലശേരി അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ഇട്ടിയപ്പാറ, വൈസ് പ്രസിഡന്റ് ജെസി പുറാമറ്റത്ത് എന്നിവര്‍ പ്രസംഗിച്ചു