Faith And Reason - 2024

കായിക മേഖലയെക്കാൾ പ്രാധാന്യം ക്രൈസ്തവ വിശ്വാസത്തിന്: ബേസ്ബോള്‍ താരം അന്തോണി രെൺഡൻ

സ്വന്തം ലേഖകന്‍ 22-10-2019 - Tuesday

വാഷിംഗ്ടൺ ഡി‌സി: ഇന്ന് വേൾഡ് സീരിയസ് ബേസ്ബോൾ ടൂർണമെന്റിന് ആരംഭമാവുകയാണ്. ആദ്യമത്സരം വാഷിംഗ്ടൺ നാഷ്ണൽസ് ടീമും, ഹൂസ്റ്റൺ ആസ്ട്രോസുമായാണ്. ഇതിനിടയിൽ വാഷിംഗ്ടൺ നാഷണൽസ് ടീമിന്റെ അന്തോണി രെൺഡൻ എന്ന താരത്തിന്റെ ക്രൈസ്തവ വിശ്വാസം വാർത്തകളിൽ ഇടം നേടുകയാണ്. ക്രൈസ്തവ വിശ്വാസത്തെ പറ്റി അദ്ദേഹം മുൻപ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ. ചിലയാളുകൾ റാപ്പർ കെ.ബി എന്ന ക്രൈസ്തവ സംഗീതജ്ഞനുമായി തന്നെ തുലനം ചെയ്യാറുണ്ടെന്നും, എന്നാൽ അതിലുപരിയായി മാറാൻ തനിക്ക് ആഗ്രഹമുണ്ടെന്നും അന്തോണി രെൺഡൻ വീഡിയോയിൽ പറയുന്നു.

ഒരു ക്രൈസ്തവ ബേസ്ബോൾ താരമായി അറിയപ്പെടാനാണ് തനിക്ക് ആഗ്രഹമെന്നും എന്നാൽ ഏറ്റവുമൊടുവിൽ ഫേസ്ബുക്കിൽ താരം എന്നതിനേക്കാൾ ഒരു ക്രൈസ്തവ വിശ്വാസിയായിരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു. കുടുംബകാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനായി സമയം ചെലവഴിക്കാനാണ് താൻ ഏറ്റവുമധികം ആഗ്രഹിക്കുന്നതെന്ന് വാഷിംഗ്ടൺ പോസ്റ്റുമായി നടത്തിയ ഒരു അഭിമുഖത്തിൽ അന്തോണി രെൺഡൻ നേരത്തെ പറഞ്ഞിരുന്നു.


Related Articles »