India - 2024

ന്യൂനപക്ഷാവകാശ ധ്വംസനത്തിനെതിരെ ചങ്ങനാശേരിയില്‍ സമര കാഹളം

02-12-2019 - Monday

ചങ്ങനാശേരി: ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കു ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രതിഷേധമുയര്‍ത്തി ചങ്ങനാശേരിയില്‍ ന്യൂനപക്ഷാവകാശ ധ്വംസനത്തിനെതിരേ സമരകാഹളം. ചങ്ങനാശേരി എസ്ബി കോളേജിലെ മോണ്‍. കല്ലറയ്ക്കല്‍ ഹാളില്‍ ചേര്‍ന്ന അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് സമ്മേളനത്തില്‍ വിവിധ പ്രക്ഷോഭ പരിപാടികള്‍ക്കു രൂപം നല്‍കി.

ക്രൈസ്തവ പിന്നോക്കാവസ്ഥ പഠിക്കുന്നതിനു ജുഡീഷല്‍ കമ്മീഷനെ നിയമിക്കണമെന്നും ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ വിവേചനരഹിതമായി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു സെക്രട്ടറിയേറ്റ് ധര്‍ണ നടത്താനും 2020 ജനുവരി 26ന് ഭരണഘടനാ സംരക്ഷണ ദിനം കോട്ടയത്തു സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. 2020 സമുദായ സംരക്ഷണ വര്‍ഷമായി ആചരിക്കുമെന്നും അതിരൂപത പ്രസിഡന്റ് വര്‍ഗീസ് ആന്റണി പറഞ്ഞു. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യപ്രഭാഷണം നടത്തി.


Related Articles »