India - 2025
മലയാളി കന്യാസ്ത്രീക്ക് അന്തര്‍ദേശീയ മനുഷ്യാവകാശ പുരസ്‌കാരം
07-12-2019 - Saturday
ന്യൂഡല്‍ഹി: ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലിന്റെ 2019ലെ അന്തര്‍ദേശീയ മനുഷ്യാവകാശ പുരസ്‌കാരം സിസ്റ്റര്‍ ഡോ. റോസ് ടോമിന്. ഡിസംബര്‍ ഒന്‍പതിന് ഡല്‍ഹി ഇന്ത്യ ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഗ്ലോബല്‍ ചെയര്‍മാന്‍ ആന്റണി രാജു അറിയിച്ചു.
