India - 2025
പൗരത്വ പ്രക്ഷോഭങ്ങളിലും ബദല്‍ മാര്‍ഗങ്ങളിലും ആശങ്ക: കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്
30-12-2019 - Monday
മുംബൈ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളും ബദല്‍ പ്രക്ഷോഭങ്ങളും വിവാദങ്ങളും എല്ലാ പൗരന്മാരിലും ആശങ്ക വളര്‍ത്തുന്നതും രാജ്യത്തിനു ദോഷകരമാകാവുന്നതുമാണെന്ന്‍ സിബിസിഐ പ്രസിഡന്റും ബോംബെ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. രാജ്യത്തിന്റെ ഹിതംനോക്കി നിയമനിര്‍മാണത്തില്‍ നിന്നു പിന്നോട്ടുപോകുന്നതില്‍ ദോഷമില്ലെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളും ബദല്‍ പ്രക്ഷോഭങ്ങളും വിവാദങ്ങളും എല്ലാ പൗരന്മാരിലും ആശങ്ക വളര്‍ത്തുന്നതും രാജ്യത്തിനു ദോഷകരമാകാവുന്നതുമാണ്. മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണം എന്ന അപകടത്തിനു സാധ്യതയുണ്ട്. അതു രാജ്യത്തിനു വളരെ ദോഷകരമാകും. രാജ്യത്തു പൗരത്വത്തിനു മതം മാനദണ്ഡമാകരുത്. ഒപ്പം അഭിപ്രായ വ്യത്യാസങ്ങള്‍ക്കു പരിഹാരം അക്രമമല്ലെന്നും മനസിലാക്കണം. നിയമത്തെ എതിര്‍ക്കുന്നവരുമായി ഗവണ്‍മെന്റ് ചര്‍ച്ച നടത്തേണ്ടതും മുന്നോട്ടുള്ള മാര്‍ഗത്തെപ്പറ്റി നീതിയും സമത്വവും ന്യായവും കണക്കിലെടുത്തു ധാരണയിലെത്തേണ്ടതും ആവശ്യമാണെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.