India - 2025
കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഗോവ ഗവർണറിനെ സന്ദര്‍ശിച്ചു
പ്രവാചകശബ്ദം 31-12-2021 - Friday
പനജി: മാർപാപ്പയുടെ പ്രത്യേക ഉപദേശകരിൽ ഒരാളും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ)യുടെ പ്രസിഡന്റുമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയെ സന്ദർശിച്ചു. ഗോവ രാജ്ഭവനിൽ ഇന്നലെ രാവിലെയായിരുന്നു കൂടിക്കാഴ്ച. കർദ്ദിനാൾമാർക്ക് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച യ്ക്ക് അവസരമൊരുക്കിയത് ഗോവ ഗവർണറായിരുന്നു. തീർത്തും അനുകൂലവും താ ത്പര്യപൂർണവുമായ സമീപനമാണ് പ്രധാനമന്ത്രി ചർച്ചയിൽ ഉടനീളം സ്വീകരിച്ചതെ ന്ന് കർദ്ദിനാൾ പറഞ്ഞു.