News

സിസ്റ്റർ റാണി മരിയയുടെ ജീവിതം നവംബര്‍ 17 മുതല്‍ തീയേറ്ററുകളില്‍; കേരളത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ ഇവ

പ്രവാചകശബ്ദം 14-11-2023 - Tuesday

കൊച്ചി: മധ്യപ്രദേശിലെ പീഡിത ജനതയ്ക്കായി ജീവിതം ബലിയാക്കിയ വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ ത്യാഗോജ്വലമായ ജീവിതം പ്രമേയമാക്കി ഒരുക്കിയ സിനിമ ''ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്'' 17ന് കേരളത്തിലെ വിവിധ തീയേറ്ററുകളില്‍ പ്രദർശനത്തിനെത്തും. ലൈറ്റ് ക്രിയേഷൻസിന്റെ ബാനറിൽ സാന്ദ്ര ഡിസൂസ നിർമിച്ചിരിക്കുന്ന ചിത്രം ഷൈസൻ പി. ഔസേപ്പാണ് സംവിധാനം ചെയ്തിരിക്കുന്നത്. സംസ്ഥാന അവാർഡ് ജേതാവ് വിൻസി അലോഷ്യസാണ് സിസ്റ്റർ റാണി മരിയെ അവതരിപ്പിക്കുന്നത്. മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്.

ന്യൂയോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിലെ നായിക വിൻസി അലോഷ്യസിന് മികച്ച നടിക്കും സംവിധായകൻ ഷൈസൺ പി ഔസേഫിന് മികച്ച നവാഗത സംവിധായകനുമുള്ള അവാർഡുകൾ ലഭിച്ചു. പാരീസ് സിനി ഫിയസ്റ്റയിൽ "ബെസ്റ്റ് വുമൻസ് ഫിലിം "പുരസ്കാരവും കാനഡയിലെ torrento ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവലിൽ "ബെസ്റ്റ് ഹ്യൂമൻ റൈറ്സ് ഫിലിം" പുരസ്കാരവും നേടിയത് ഉൾപ്പെടെ മുപ്പതിലധികം രാജ്യാന്തര പുരസ്കാരങ്ങൾ സിനിമ കരസ്ഥമാക്കി.

☛ ☛ കേരളത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളുടെ ലിസ്റ്റ് താഴെ നല്‍കിയിരിക്കുന്നു: മിക്കയിടങ്ങളിലും അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ആദ്യ ദിവസങ്ങളില്‍ തന്നെ സിനിമ കാണുന്നതായിരിക്കും ഉചിതം. ‍ ☛ ☛

➧ തിരുവനന്തപുരം - ശ്രീ.

➧ തിരുവനന്തപുരം - പി. വി. ആർ ലുലു.

➧ കൊല്ലം - ജി മാക്സ്

➧ കോട്ടയം - ആശ

➧ ചങ്ങനാശ്ശേരി - അനു

➧ ആലപ്പുഴ - ശ്രീ

➧ പാലാ - ജോസ്

➧ പാലാ- പുത്തേറ്റ്

➧ മുണ്ടക്കയം- ആർ. ഡി സിനിമ

➧ കോതമംഗലം - ആൻ

➧ തൊടുപുഴ- ആശീർവാദ്

➧ എർണാകുളം- സംഗീത

➧ എർണാകുളം - പി. വി. ആർ ലുലു

➧ തൃശൂർ - ഇനോക്സ് ശോഭാസിറ്റി

➧ തൃശൂർ - ജോസ്

➧ എടപ്പള്ളി - വനിത

➧ ആലുവ - സീനത്ത്

➧ പെരുമ്പാവൂർ - ഇ. വി. എം. സിനിമ

➧ ചാലക്കുടി - സുരഭി

➧ ഇരിഞ്ഞാലക്കുട- ചെമ്പകശേരി

➧ മഞ്ഞപ്ര - ഫോർ സ്റ്റാർ

➧ കോഴിക്കോട്- ശ്രീ

➧ കോഴിക്കോട്- സിനെപൊളിസ്

➧ തലശ്ശേരി - ലിബർട്ടി

➧ കണ്ണൂർ - സമുദ്ര

➧ സുൽത്താൻ ബത്തേരി - അതുല്യ

➧ മാനന്തവാടി- ജോസ്

➧ പേരാവൂർ - ഓറ

➧ ആലക്കോട് - ഫിലിംസിറ്റി

➧ ഉളിക്കൽ - എസ്.ജി. സിനെമാസ്


Related Articles »