News - 2025
മുംബൈ ആർച്ച് ബിഷപ്പായി തുടരുവാന്‍ കര്‍ദ്ദിനാള്‍ ഗ്രേഷ്യസിനോട് പാപ്പയുടെ നിര്‍ദ്ദേശം
സ്വന്തം ലേഖകന്‍ 29-01-2020 - Wednesday
മുംബൈ ആർച്ച് ബിഷപ്പായി തുടരുവാൻ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനോട് മാര്‍പാപ്പയുടെ നിര്‍ദ്ദേശം. ഇക്കഴിഞ്ഞ ഡിസംബർ 24ന് എഴുപത്തിയഞ്ച് വയസ് പൂർത്തിയായ പശ്ചാത്തലത്തില്‍ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് മാര്‍പാപ്പയ്ക്കു രാജി സന്നദ്ധത അറിയിച്ച് കത്തെഴുതിയിരിന്നു. ഇതിനു മറുപടിയായാണ് ബോംബെ ആർച്ച് ബിഷപ്പായി തുടരുവാൻ പാപ്പ കർദ്ദിനാളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മാര്‍പാപ്പയുടെ നടപടി സന്തോഷകരമാണെന്നും തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ബിഷപ്പ് ആല്‍വിന്‍ ഡിസില്‍വ പറഞ്ഞു. റോമന്‍ കൂരിയ നവീകരണത്തില്‍ ഫ്രാന്‍സീസ് പാപ്പായെ സഹായിക്കുന്നതിന് രൂപീകൃതമായ 'സി നയണ്‍' (C9) എന്ന ചുരുക്ക സംജ്ഞയില്‍ അറിയപ്പെടുന്ന ഒമ്പതംഗ കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗം കൂടിയാണ് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക