Purgatory to Heaven - May 2018

അഭിഷിക്തരുടെ പ്രാര്‍ത്ഥനയ്ക്കായി നിലവിളിക്കുന്ന ശുദ്ധീകരണാത്മാക്കളെ പറ്റി വിശുദ്ധ ബ്രിഡ്‌ജെറ്റിന് ലഭിച്ച ദർശനത്തിൽ നിന്ന്‍.

സ്വന്തം ലേഖകന്‍ 02-05-2017 - Tuesday

“നിങ്ങള്‍ സൗഖ്യം പ്രാപിക്കുവാനായി പരസ്പരം പാപങ്ങള്‍ ഏറ്റ് പറയുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്യുവിന്‍, നീതിമാന്റെ പ്രാര്‍ത്ഥന വളരെ ശക്തവും ഫലദായകവുമാണ്” (യാക്കോബ് 5:16).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-2

“സകലത്തിന്റെയും ഉടയവനായ ദൈവമേ, നീ വിധിക്കുക. നിന്റെ അനന്തമായ കാരുണ്യത്താല്‍ നിന്റെ സഹനത്തിന്റേയും മരണത്തിന്റേയും യോഗ്യതകളെപ്രതി, ഞങ്ങളുടെ എണ്ണമില്ലാത്ത പാപങ്ങളില്‍നിന്നും നിന്റെ നേത്രങ്ങള്‍ തിരിക്കുവാന്‍ ഞങ്ങള്‍ കെഞ്ചുന്നു. നിന്റെ യഥാര്‍ത്ഥ സ്നേഹത്താല്‍ മെത്രാന്‍മാരേയും, പുരോഹിതരേയും, വിശ്വാസികളേയും ഉത്തേജിപ്പിക്കുക. അവര്‍ തങ്ങളുടെ പ്രാര്‍ത്ഥനകളാലും, ത്യാഗപ്രവര്‍ത്തികള്‍ വഴിയും, ദാന-ധര്‍മ്മങ്ങള്‍ വഴിയും, മാദ്ധ്യസ്ഥം വഴിയും ഞങ്ങളുടെ മോചനം ത്വരിതപ്പെടുത്തട്ടെ. ദൈവമേ നീയുമായുള്ള ഞങ്ങളുടെ ഒന്നിക്കലിനെ ത്വരിതപ്പെടുത്തുവാന്‍, ഞങ്ങളെ സഹായിക്കുവാന്‍ അവര്‍ക്ക്‌ കഴിയും.

(ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾ, സഭയില്‍ അഭിഷിക്തരായ ഇടയന്‍മാരുടേയും പുരോഹിതരുടേയും മാദ്ധ്യസ്ഥം യാചിക്കുന്നത് വിശുദ്ധ ബ്രിഡ്‌ജെറ്റ് കണ്ടപ്പോൾ).

വിചിന്തനം:

കര്‍ത്താവേ, ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുന്ന പുരോഹിതന്മാരേയും സഭാ നേതാക്കളേയും അനുഗ്രഹിക്കണമേ. നിങ്ങളുടെ കുടുംബത്തിനു വേണ്ട പ്രാർത്ഥിക്കുന്ന പുരോഹിതന്‍മാരേയും, മെത്രാന്‍മാരേയും ഓര്‍മ്മിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »