Life In Christ - 2025

പ്രാര്‍ത്ഥനയോടെ മാസ്ക്ക് നിര്‍മ്മിച്ച് മിണ്ടാമഠത്തിലെ സന്യാസിനികളുടെ നിശബ്ദ സേവനം

സ്വന്തം ലേഖകന്‍ 31-03-2020 - Tuesday

ന്യൂജേഴ്സി: കോവിഡ് 19 പടരുമ്പോള്‍ നിശബ്ദമായി സേവനം ചെയ്തുക്കൊണ്ട് അമേരിക്കയിലെ ന്യൂജേഴ്സിയിലെ മിണ്ടാമഠത്തിലെ സന്യാസിനികള്‍. വിവിധ ആശുപത്രികള്‍ മാസ്കുകളുടെ കുറവുമൂലം പ്രതിസന്ധി നേരിടുന്ന സാഹചര്യവും മാസ്ക്കുകള്‍ക്കു ഉയര്‍ന്ന വില ഈടാക്കുന്ന പശ്ചാത്തലവും കണക്കിലെടുത്താണ് ഡൊമിനിക്കന്‍ മിണ്ടാമഠത്തിലെ സിസ്റ്റേഴ്സ് പ്രാര്‍ത്ഥനയോടെ മാസ്ക്ക് തയാറാക്കുവാന്‍ ആരംഭിച്ചത്.

മിക്ക സിസ്റ്റേഴ്സിനും തയ്‌ക്കാൻ അറിയാവുന്നത് കൊണ്ട് കാര്യങ്ങള്‍ എളുപ്പമായെന്നും മാസ്ക്കുകള്‍ നിര്‍മ്മിക്കുന്നതിനോടൊപ്പം രോഗം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി തങ്ങള്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും സിസ്റ്റര്‍ ജോസഫ്‌ മേരി പറഞ്ഞു.

Posted by Pravachaka Sabdam on 

Related Articles »