Life In Christ - 2025

ഇന്ത്യയില്‍ നിന്നുള്ള വൈദികര്‍ക്ക് ഹൃദയസ്പര്‍ശിയായ കത്തുമായി ജര്‍മ്മന്‍ ബിഷപ്പ്

02-04-2020 - Thursday

റേഗന്‍സ്ബുര്‍ഗ്: ജര്‍മ്മനിയിലെ റേഗന്‍സ്ബുര്‍ഗ് രൂപതയ്ക്കു കീഴില്‍ സേവനം ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള വൈദികര്‍ക്ക് ഹൃദയസ്പര്‍ശിയായ കത്തെഴുതികൊണ്ട് ബിഷപ്പ് റുഡോള്‍ഫ് വോഡര്‍ഹോള്‍സര്‍. ബവേറിയ സംസ്ഥാനത്തു സ്ഥിതി ചെയുന്ന രൂപതയില്‍ നൂറിലധികം ഇന്ത്യന്‍ വൈദീകര്‍ ശുശ്രൂഷ ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബിഷപ്പ് കത്ത് എഴുതിയിരിക്കുന്നത്. കൊറോണ വൈറസിന്റെ വ്യാപനം നിങ്ങളുടെ മാതൃരാജ്യമായ ഇന്ത്യയിലും ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നു മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്ന ആമുഖത്തോടെയാണ് കത്ത് ആരംഭിക്കുന്നത്.

നിങ്ങളുടെ പ്രിയപ്പെട്ട നാടിനെക്കുറിച്ചും മാതാപിതാക്കള്‍, സഹോദരങ്ങള്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുകള്‍, സ്വദേശത്തെ വൈദീക സഹോദരങ്ങള്‍ എന്നിവരെക്കുറിച്ചുള്ള ചിന്ത നിങ്ങളെ എത്രമാത്രം വിഷമിപ്പിക്കുന്നുവെന്നു എനിക്കു മനസ്സിലാക്കാന്‍ കഴിയും.

സമ്മര്‍ദ്ധവും അരക്ഷിതാവസ്ഥയും നിറഞ്ഞ ഈ സാഹചര്യത്തില്‍, നിങ്ങള്‍ വിലയേറിയ അജപാലന ശുശ്രൂഷ ചെയ്യുന്ന രൂപതയുടെ മെത്രാന്‍ എന്ന നിലയില്‍ നിങ്ങളോടുള്ള കരുതലും അടുപ്പവും ഉറപ്പുവരുത്തേണ്ടത് വലിയ ആവശ്യമാണന്നു ഞാന്‍ തിരിച്ചറിയുന്നു. നിങ്ങള്‍ക്കു വേണ്ടിയും നിങ്ങളുടെ കുടുംബങ്ങള്‍ക്കു വേണ്ടിയും ഈ ദിവസങ്ങളില്‍ ഞാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു. നിങ്ങളെ എല്ലാവരെയും വിശുദ്ധ കുര്‍ബാനയില്‍ ഓര്‍മ്മിക്കുന്നു. റേഗന്‍സ്ബുര്‍ഗ് രൂപതയില്‍ നിങ്ങള്‍ വിശ്വസ്തതയോടെ ചെയുന്ന ശുശ്രൂഷകള്‍ക്കു നന്ദി പറയും ചെയ്യുന്നു. ദൈവീക ഇടപെടലിനായി അനുഗ്രഹം യാചിക്കുന്നുവെന്നും പരസ്പരം പ്രാര്‍ത്ഥനയില്‍ ഓര്‍ക്കാമെന്നും കുറിച്ചുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »