India
സിസ്റ്റേഴ്സിന് വേണ്ടി ഓണ്‍ലൈന്‍ ധ്യാനം
പ്രവാചകശബ്ദം 10-01-2025 - Friday
ഈശോയുടെ ജനനത്തിന്റെ ഈ മഹാജൂബിലി വർഷത്തിൽ എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ സിസ്റ്റേഴ്സിനുവേണ്ടി മാത്രമായി ഒരു മലയാളം ഓൺലൈൻ ധ്യാനം. ജനുവരി 28 മുതൽ 30 വരെ മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ധ്യാനം പ്രമുഖ വചന പ്രഘോഷകയും ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ സുവിശേഷവത്ക്കരണ വിഭാഗത്തിന്റെ ഡയറക്ടറുമായ സിസ്റ്റര്‍ ആന്‍ മരിയ SH നേതൃത്വം നല്‍കും.
ഇന്ത്യൻ സമയം രാത്രി 6.30നു ജപമാലയോടെ ആരംഭിച്ച് 8 മണിക്ക് സമാപിക്കുന്ന രീതിയിലാണ് 3 ദിവസത്തെയും ശുശ്രൂഷകൾ ഒരുക്കപ്പെട്ടിരിക്കുന്നത്. ലോകത്തിന്റെ ഏതൊരു ഭാഗത്തുനിന്നും സിസ്റ്റേഴ്സിന് സൂമിലൂടെ ശുശ്രൂഷയിൽ പങ്കെടുക്കാവുന്നതാണ്. ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ബഹുമാനപ്പെട്ട സിസ്റ്റേഴ്സ് താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴിയായി ധ്യാനത്തിനായുള്ള വാട്സാപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ജോയിൻ ചെയ്യണമെന്ന് എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രി അറിയിച്ചു. (പോസ്റ്ററിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറുകൾ വഴിയായും ധ്യാനത്തിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്)
➡ ധ്യാനത്തിനായുള്ള ഗ്രൂപ്പിന്റെ ലിങ്ക് :
https://chat.whatsapp.com/DibHINk1WDl5jXI0uMyw3V
➡(സിസ്റ്റേഴ്സിന് വേണ്ടി മാത്രം, മറ്റുള്ളവർ ജോയിൻ ചെയ്യരുതേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു)