Life In Christ - 2024

ശബ്ദലോകം അന്യമെങ്കിലും സന്യാസ വ്രത വാഗ്ദാനം: ഭാരത സഭയില്‍ ചരിത്രം കുറിച്ച് ബ്രദര്‍ ജോസഫ് തേര്‍മഠം

സ്വന്തം ലേഖകന്‍ 26-05-2020 - Tuesday

യേര്‍ക്കാഡ്: സംസാര-ശ്രവണ വൈകല്യമുള്ള ബ്രദര്‍ ജോസഫ് തേര്‍മഠം തന്റെ ആദ്യ വ്രതവാഗ്ദാനം കഴിഞ്ഞ ദിവസം നടത്തിയപ്പോള്‍ പിറന്നത് പുതു ചരിത്രം. എറണാകുളം - അങ്കമാലി അതിരൂപതാംഗമായ ബ്രദര്‍ ജോസഫ് തേര്‍മഠം വ്രതവാഗ്ദാനം നടത്തിയതോടെ സംസാര-കേള്‍വി ശക്തിയില്ലാത്തവരില്‍ നിന്നും വ്രതവാഗ്ദാനം സ്വീകരിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനായി മാറിയിരിക്കുകയാണ്. സംസാര-ശ്രവണ വൈകല്യമുള്ള ബ്രദര്‍ ജോസഫ് ഇന്നലെ മെയ് 25നാണ് ആദ്യ വ്രതവാഗ്ദാനം സ്വീകരിച്ച് ഹോളി ക്രോസ് സഭാംഗമായത്.

ജന്മനാ ബധിരനായി ജനിച്ച ബ്രദര്‍ ജോസഫ് തേര്‍മഠം തോമസ്‌-റോസി ദമ്പതികളുടെ മകനാണ്. തന്റെ ഊമയായ സഹോദരനൊപ്പം മുംബൈയിലാണ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ചെറുപ്പത്തിലേ തന്നെ പൗരോഹിത്യത്തോട് താല്‍പ്പര്യമുണ്ടായിരുന്നെ ജോസഫ് അമേരിക്കയിലെ ഡൊമിനിക്കന്‍ മിഷണറീസ് ഫോര്‍ ദി ഡഫ് അപ്പോസ്തലേറ്റിന്റെ ആത്മീയ രൂപീകരണ പരിപാടിയില്‍ പങ്കെടുക്കുകയും, തത്വശാസ്ത്രപരവും, ദൈവശാസ്ത്രപരവുമായ പഠനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് മടങ്ങി വരികയും ചെയ്തു.

ഇന്ത്യയിലെത്തിയ ജോസഫ് ഹോളി ക്രോസ് സൊസൈറ്റിയുടെ ബധിര മിനിസ്ട്രിയുമായി ബന്ധപ്പെട്ട് സഭയില്‍ ചേരുവാനുള്ള താല്‍പ്പര്യം പ്രകടിപ്പിക്കുകയായിരുന്നു. 2017-ല്‍ കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമത്തിലെ ഹോളി ക്രോസ് സമൂഹത്തില്‍ പ്രവേശിച്ച ജോസഫ് തമിഴ്നാട്ടിലെ യേര്‍ക്കാഡിലുള്ള ഹോളി ക്രോസ് ആശ്രമത്തില്‍ ഒരു വര്‍ഷത്തെ നോവീഷ്യേറ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് തന്റെ ആദ്യ വ്രതവാഗ്ദാനം സ്വീകരിച്ചിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »