Life In Christ - 2025
കൊറോണക്കിടെ തെരുവിൽ കഴിയുന്ന ഭവനരഹിതരെ ചേര്‍ത്തു പിടിച്ച് ചിലിയന്‍ സഭ
പ്രവാചക ശബ്ദം 10-06-2020 - Wednesday
സാന്‍റിയാഗോ: കൊറോണക്കിടെ തെരുവിൽ ഒറ്റപ്പെട്ടു കഴിയുന്ന ഭവനരഹിതർക്കായി വീണ്ടും അഭയകേന്ദ്രം തുറന്ന് ചിലിയന്‍ സഭ. പുവർത്തോമോണ്ട് ആർച്ച് ബിഷപ്പ് റിക്കിന്റെ നേതൃത്വത്തില്‍ നസ്രത്ത് സംഘടനയാണ്, ഏപ്രിലിൽ തുറന്ന സാന്താ തെരേസ ദെ ലോസ് ആന്റെസ് യൂത്ത് സെന്ററിനടുത്തായി മറ്റൊരു അഭയ കേന്ദ്രം കൂടി തെരുവിൽ കഴിയുന്ന ഭവന രഹിതർക്കായി തുറന്നിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ആർച്ച് ബിഷപ്പ് റാമോസ് പെരെസിന്റെയും സാമൂഹ്യ വികസന മന്ത്രാലയ സെക്രട്ടറി സൊരായാ സയ്ദ് തോയ്ബറിന്റെയും സാന്നിധ്യത്തിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ഭവനത്തിൽ 20 ഭവന രഹിതര്‍ക്കാണ് അഭയം ഒരുക്കിയിരിക്കുന്നത്.
അഭയകേന്ദ്രം യാഥാര്‍ത്ഥ്യമാകാന്‍ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ മനുഷ്യരുടെയും നന്മയ്ക്കും ആഴമായ വിളിക്കും ഐക്യ മനോഭാവത്തിനും നന്ദി അറിയിക്കുന്നതായി സൊരായാ സയ്ദ് തോയ്ബര്‍ പറഞ്ഞു. 24 മണിക്കൂറും പ്രവർത്തനസജ്ജമായ രണ്ടാമത്തെ ഭവനത്തെക്കുറിച്ച് സന്തോഷം തോന്നുന്നുവെന്ന് ആർച്ച് ബിഷപ്പ് റാമോസ് പെരേസ് അഭിപ്രായപ്പെട്ടു. 1,43,000-l അധികം പേര്‍ക്കാണ് രാജ്യത്തു കോവിഡ് 19 ബാധിച്ചത്. 2283 പേര്‍ രോഗബാധ മൂലം ഇതിനോടകം മരണപ്പെട്ടു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക