India - 2024

ശബ്ദമില്ലാത്തവരുടെ പുഞ്ചിരി മറയാതിരിക്കാന്‍ സുതാര്യ മാസ്‌കുകളുമായി ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷന്‍

25-06-2020 - Thursday

കോട്ടയം: ശബ്ദമില്ലാത്തവരുടെ പുഞ്ചിരി മറയാതിരിക്കാന്‍ സുതാര്യ മാസ്‌കുകളുമായി ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷന്‍. ബധിരരും മൂകരും ആയവര്‍ ആംഗ്യങ്ങളിലൂടെയും മുഖഭാവങ്ങളിലൂടെയും സംസാരിക്കുന്‌പോള്‍ സാധാരണ മാസ്‌ക് ധരിച്ചാല്‍ ആശയവിനിമയം തടസപ്പെടും. ഇതിനു പരിഹാരമായി ബിഷപ്പ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷന്‍ ട്രസ്റ്റിയും ബിസിഎം കോളജ് റിട്ടയേര്‍ഡ് പ്രിന്‍സിപ്പലുമായ രമണി തറയില്‍ രൂപകല്പന ചെയ്ത സുതാര്യ മാസ്‌കുകള്‍ കേരളത്തിലെ എല്ലാ ബധിര വിദ്യാലയങ്ങളിലും വിതരണം ചെയ്യാന്‍ ഫൗണ്ടേഷന്‍ തീരുമാനിച്ചു.

ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിര്‍മിച്ച പതിനായിരത്തോളം സുതാര്യ മാസ്‌കുകളുടെ വിതരണോദ്ഘാടനം 27നു രാവിലെ 11നു കോട്ടയം ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിക്കും. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് സിറിയക് ജോസഫ് അധ്യക്ഷത വഹിക്കും. ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി തോമസ് ചാഴികാടന്‍ എംപി, ട്രസ്റ്റിമാരായ മോന്‍സ് ജോസഫ് എംഎല്‍എ, മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, ഷെവലിയാര്‍ ജോയി ജോസഫ് കൊടിയന്തറ, സാവിയോ കുന്നശേരി എന്നിവര്‍ പങ്കെടുക്കും.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »