Social Media - 2025

വിശുദ്ധ കുര്‍ബാന മുടക്കാതെ പ്രാര്‍ത്ഥനയില്‍ ശരണംവെച്ച് കോവിഡിനെതിരെ പ്രതിരോധം തീര്‍ത്ത ടാന്‍സാനിയ

ഫാ. തോമസ്‌ മൂലയില്‍ എം‌സി‌ബി‌എസ് 13-07-2020 - Monday

മാര്‍ച്ച്‌ മാസം ഇരുപത്തിയൊന്നാം തിയതി. ഇരുണ്ട ഭൂഖണ്ഡത്തിലെ ചെറിയ രാജ്യങ്ങളില്‍ ഒന്നായ ടാന്‍സാനിയയുടെ പ്രസിഡന്റ്‌ ജോർജ് ജോസഫ് പോഗ്ബ മാഗ്‌ഫുലിയുടെ വാര്‍ത്താസമ്മേളനം. "കോവിഡ്‌ നമ്മുടെ രാജ്യത്തും വ്യാപിക്കുന്നു സാമ്പത്തികമായും മറ്റു ആതുരശുശ്രുഷ മേഖലകളിലും, ലോകത്തിന്‌ മാതൃകയായ രാജ്യങ്ങള്‍ പോലും നിസ്സഹായരാകുമ്പോള്‍ നിശ്ചലരാകുമ്പോള്‍... നമുക്ക്‌ പ്രാര്‍ത്ഥിക്കാം. ദേവാലയങ്ങള്‍ അടച്ചുകൊണ്ട്‌ തുറക്കാന്‍ നമുക്ക്‌ ആശുപത്രികള്‍ ഇല്ല. ആയതിനാല്‍ ദേവാലയങ്ങളും നമ്മുടെ മറ്റു എല്ലാ ആരാധനാലയങ്ങളും തുറന്നു തന്നെ കിടക്കട്ടെ. ദൈവം നമ്മളെ സുഖപ്പെടുത്തും".

മാര്‍ച്ച്‌ 19 ആദ്യ കോവിഡ്‌ കേസ്‌ റിപ്പോര്‍ട്ട ചെയ്ത അന്നുമുതല്‍, ലോകം മുഴുവന്‍ കുര്‍ബാന മുടങ്ങിയപ്പോഴും ഒരു ദിവസം പോലും വിശുദ്ധ കുർബാന മുടങ്ങാത്ത ഒരു രാജ്യമാണ്‌ ടാന്‍സാനിയ. വിശുദ്ധ കുര്‍ബാനയുടെ എണ്ണം വര്‍ദ്ധിപ്പിച്ചും കൂട്ടായ്മ തിരിച്ചു വിശ്വാസികളുടെ തിരക്ക്‌ ക്രമീകരിച്ചും ടാന്‍സാനിയന്‍ ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാന മുടങ്ങാതിരുന്നു. ഉത്ഭവവും സ്വഭാവവും ഒന്നും അറിയാതെ ലോകം മുഴുവന്‍ വൈറസിന്റെ മുമ്പില്‍ മുട്ടുകുത്തി നിന്നപ്പോള്‍, ഏപ്രില്‍ 22, 23, 24 തിയതികളില്‍ പ്രാര്‍ത്ഥനാ ദിനങ്ങള്‍ ആയി ആചരിച്ച ഇവിടുത്തെ ജനങ്ങള്‍ ദൈവത്തിന്റെ മുമ്പില്‍ മുട്ടുകുത്തി.

പിന്നിട് ഉള്ള തന്റെ എല്ലാ പത്രസമ്മേളനങ്ങളിലും പ്രസിഡന്റ്‌ ആഹ്വാനം ചെയ്തത്‌ നമുക്ക്‌ പ്രാര്‍ത്ഥിക്കാം എന്ന്‌ മാത്രമാണ്‌. ദൈവാനുഗ്രഹം എന്ന്‌ പറയട്ടെ ജൂണ്‍ 8 ന്‌ ടാന്‍സാനിയ കോവിഡ്‌ ഫ്രീ സോണ്‍ ആയി. ഇതിലും കൂടുതല്‍ നമ്മളെ അത്ഭുതപ്പെടുത്തുന്നത്‌ തങ്ങളുടെ രാജ്യം പൂര്‍ണമായും സുഖപെടുന്നത്തിനു മുന്‍പ് തന്നെ തങ്ങളെ സുഖപെടുത്തുന്ന ദൈവത്തിന്‌ നന്ദി പറയാന്‍ ഒരു ആഴ്ച മാറ്റിവച്ചു ഈ നാട്‌. വെറും 150 വര്‍ഷം മാത്രം ക്രൈസ്തവ പാരമ്പര്യം ഉള്ള, വിദ്യാഭ്യാസത്തിലും മറ്റു മേഖലകളിലും പുറകില്‍ ആണ്‌ എന്ന്‌ നമ്മള്‍ പറയുന്ന 'കുറുത്തവരായ ദൈവത്തിന്റെ പാവപ്പെട്ടവര്‍.

കുറച്ചു മാസങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു പള്ളിയില്‍ 2 ആഴ്ച സഹായിക്കാന്‍ പോയി. വൈകുന്നേരം ആയപ്പോള്‍ കുറെ കുട്ടികള്‍ വന്ന്‌ മരത്തിന്റെ ചുവട്ടില്‍ കിടക്കുന്ന കായ്കള്‍ പെറുക്കി കഴിക്കുന്നത്‌ കണ്ടു, ഇത്ര രുചി ഉള്ള ഈ പഴം ഏതാണെന്ന്‌ നോക്കാന്‍ ഒരു കൗതുകത്തിന്‌ ഞാനും ഒരെണ്ണം കഴിച്ചു. മധുരം അല്ല, കയ്പ്‌.... നല്ല കയ്പ്, മധുരം കൊണ്ടോ കൊതി കൊണ്ടോ അല്ല വിശപ്പു കൊണ്ട് മാത്രം കഴിക്കാൻ പറ്റുന്ന ഭക്ഷണം.

കോവിഡിനെ ചെറുക്കാന്‍ നമ്മള്‍ നല്ല ഭക്ഷണവും മുന്‍കരുതലുകളും എടുത്തപ്പോള്‍ ബഹുഭൂരിപക്ഷവും ഒരു നേരത്തെ അന്നം മാത്രം കഴിക്കുന്ന, അതിന്‌ വേണ്ടി പോലും നന്നേ കഷ്ടപ്പെടുന്ന ഇവിടുത്തെ ജനതയ്ക്ക്‌ രോഗപ്രതിരോധശേഷിയും രോഗമുക്തിയും നല്‍കിയത്‌ അടയ്ക്കാത്ത പള്ളികളിലെ മുടങ്ങാത്ത കുര്‍ബാനകളിലെ ദിവ്യകാരുണ്യ അപ്പമാണ് . ഇങ്ങനെ വിശ്വസിക്കാനാണ്‌ ഇവര്‍ക്ക്‌ ഇഷ്ട, അതിനുള്ള തെളിവാണ്‌ കോവിഡിന്, ശേഷം ദേവാലയങ്ങളില്‍ വര്‍ധിച്ച ജനസാന്നിധ്യം. അവര്‍ ദൈവത്തോട് പ്രാർത്ഥിക്കുന്നു.

ഫാ. തോമസ്‌ മൂലയില്‍ എം‌സി‌ബി‌എസ് ‍


Related Articles »