News - 2024

റോമിൽ മലയാളി കന്യാസ്ത്രീ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു

പ്രവാചക ശബ്ദം 20-07-2020 - Monday

റോമിൽ അര്‍ബുദ രോഗബാധയെ തുടര്‍ന്നു മലയാളിയായ ഫ്രാൻസിസ്കൻ സന്ന്യാസിനി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. തൃശൂർ അതിരൂപതാംഗവും പുലക്കാട്ടുകര കർമ്മല മാതാ ഇടവകാംഗവും മൂലേപറമ്പിൽ ചാക്കുണ്ണിയുടെയും അന്നത്തിന്റെയും മകളായ സിസ്റ്റർ ജെസ്സിയാണ് കഴിഞ്ഞ ദിവസം അന്തരിച്ചത്. സിസ്റ്റേ‍ഴ്‌സ്‌ ഓഫ് സെന്റ് ഫ്രാൻസിസ് കൺഗ്രിഗേഷന്റെ ജനറൽ കൗൺസിലർ, ജനറൽ പ്രോക്യൂറേറ്റർ എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചിരിന്ന സിസ്റ്റര്‍ ദീര്‍ഘനാളായി ചികിത്സയിലായിരിന്നു. സിസ്റ്റർ ജെസി സന്യാസ പരിശീലനം പൂർത്തീകരിച്ചതും, സഭാവസ്ത്രം സ്വീകരിച്ചതും റോമിൽ തന്നെയായിരിന്നു. 2008 ല്‍‌ സന്യാസ സമൂഹത്തിന്റെ റോമിലുള്ള വില്ല ബത്താനിയ എന്ന ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്ററായും സേവനം ചെയ്തിരിന്നു.


Related Articles »