Purgatory to Heaven - May 2018

മാതാപിതാക്കളുടെ മോക്ഷത്തിന് കൊര്‍ട്ടോണയിലെ വിശുദ്ധ മാര്‍ഗരറ്റിന്റെ ത്യാഗപ്രവര്‍ത്തികള്‍

സ്വന്തം ലേഖകന്‍ 15-05-2017 - Monday

“നിങ്ങള്‍ വിധിക്കരുത്; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്തരുത്; നിങ്ങളുടെ മേലും കുറ്റമാരോപിക്കപ്പെടുകയില്ല. ക്ഷമിക്കുവിന്‍; നിങ്ങളോടും ക്ഷമിക്കപ്പെടും” (ലൂക്കാ 6:37).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-15

ജീവിതകാലത്ത് വിശുദ്ധ മാര്‍ഗരറ്റിനേയും, അവളുടെ മകനേയും അവളുടെ മാതാപിതാക്കള്‍ സ്വീകരിച്ചില്ല. എന്നാല്‍ അവളുടെ രണ്ടാനമ്മ അവളോടു കുറച്ച് കാരുണ്യം കാണിച്ചു. എന്നിരുന്നാലും യാതൊരു മടിയും കൂടാതെ അവള്‍ തന്റെ എല്ലാ സഹനങ്ങളും, കുര്‍ബ്ബാനകളും, ദിവ്യകാരുണ്യ സ്വീകരണവും അവരുടെ ആത്മാക്കളുടെ ശാന്തിക്കായി സമര്‍പ്പിച്ചു. അവളുടെ ഈ നന്മ പ്രവര്‍ത്തികള്‍ കാരണം നമ്മുടെ കര്‍ത്താവ്‌ അവള്‍ക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ട്, അവളുടെ യാചനകള്‍ നിമിത്തം അവളുടെ മാതാ-പിതാക്കളുടെ ആത്മാക്കളുടെ ശുദ്ധീകരണസ്ഥലത്തെ കാലാവധി കുറച്ച് കിട്ടിയെന്ന്‍ മാത്രമല്ല, അവളുടെ ത്യാഗങ്ങള്‍ മൂലം ശുദ്ധീകരണസ്ഥലത്ത്‌ നിന്നും മോചിപ്പിക്കപ്പെട്ട അവര്‍ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലാണെന്ന്‍ അവളെ അറിയിച്ചു.

വിചിന്തനം:

യേശുവിന്റെ മുറിവുകളെ കുറിച്ച് ധ്യാനിക്കുക. നിങ്ങളോട് ചെറിയതോതിലെങ്കിലും കരുണ കാണിച്ചവരെ സ്നേഹിക്കുക, നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.




Related Articles »