Meditation. - May 2024

മാതൃസ്നേഹത്തിന്റെ ഉദാത്ത മാതൃകയായ പരിശുദ്ധ അമ്മ

സ്വന്തം ലേഖകന്‍ 16-05-2021 - Sunday

"യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു" (യോഹ. 19:25).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 16

അമ്മ എന്നാല്‍ ജന്മം നല്‍കുന്നവള്‍ എന്നാണര്‍ത്ഥം; തങ്ങളുടെ ജീവിതത്തില്‍ ലഭിച്ച അനുഭവങ്ങളാണ് അമ്മമാര്‍ തങ്ങളുടെ കുട്ടികളെ പരിശീലിപ്പിക്കുന്നത്; ഹൃദയത്തില്‍ നിന്നും ഉരുവാകുന്ന മാതൃസ്നേഹത്തിലാണ് അവര്‍ മക്കളെ പരിശീലിപ്പിക്കുന്നത്; അമ്മയുടെ വാത്സല്യവും സ്നേഹവും ഒരു മനുഷ്യവ്യക്തിയെയാണ് വാര്‍ത്തെടുക്കുന്നത്.

ദൈവപുത്രനായ ക്രിസ്തുവിന് ലഭിച്ച സ്നേഹവും വാത്സല്യവും പരിപാലനയും വാക്കുകള്‍ക്ക് അതീതമാണ്. രക്ഷകനായി ഭൂമിയില്‍ അവതരിച്ച യേശുവിന്റെ വളര്‍ച്ചയില്‍ കാതലായ പങ്ക് വഹിച്ച പരിശുദ്ധ അമ്മയുടെ കരുതലും സ്നേഹം പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നാണെന്ന കാര്യത്തില്‍ സംശയമില്ല. അത് കൊണ്ടാണ് പരിശുദ്ധ അമ്മ ക്രിസ്തുവുമായി ചേര്‍ന്നുകൊണ്ടാണ് മാതൃത്വത്തില്‍ വിജയശ്രീലാളിതയായിത്തീരുന്നത്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ക്രാക്കോവ്, 12.04.1962)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »