News - 2024

പ്രതീക്ഷ നല്‍കി റഷ്യ: ലോകം കാത്തിരിന്ന കോവിഡ് വാക്സിന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

പ്രവാചക ശബ്ദം 12-08-2020 - Wednesday

മോസ്‌കോ: മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കോവിഡ് മഹാമാരിക്കെതിരെ പ്രതീക്ഷയുടെ വാര്‍ത്തയുമായി റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍. ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ പുറത്തിറക്കിയെന്നാണ് റഷ്യ ഇന്നലെ വ്യക്തമാക്കിയിരിക്കുന്നത്. പുടിന്റെ മകള്‍ക്കു ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിന്‍ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകുന്നതായും പരീക്ഷണ ഡോസ് സ്വീകരിച്ചവരിൽ തന്റെ ഒരു മകളുമുണ്ടെന്നും വ്ലാഡിമിർ പുടിൻ വ്യക്തമാക്കി. വൻതോതിലുള്ള ഉൽപാദനം ഒക്ടോബറോടെ തുടങ്ങുമെന്നാണു സൂചന. ശക്തികുറഞ്ഞ വൈറസുകളെ ശരീരത്തിൽ കടത്തി രോഗപ്രതിരോധത്തിനുള്ള ആന്റിജൻ ഉൽപാദിപ്പിക്കുന്ന തരം വാക്സിനിലാണ് റഷ്യയുടെ പരീക്ഷണം.

ശീതയുദ്ധകാലത്ത് യുഎസുമായുള്ള സോവിയറ്റ് യൂണിയന്റെ ബഹിരാകാശ മത്സരത്തെ അനുസ്മരിപ്പിക്കുന്നതിനായി ‘സ്പുട്നിക് 5’ എന്ന പേരാണ് കോവിഡ് വാക്‌സിനു നൽകിയത്. മോസ്കോയിലെ ഗമാലിയ ഗവേഷണ സർവകലാശാല വികസിപ്പിച്ച വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം തുടങ്ങിയതു ജൂൺ 18നായിരുന്നു. 38 പേരിൽ നടന്ന ആദ്യ ഘട്ട പരീക്ഷണം കഴിഞ്ഞ് രണ്ടാം ഘട്ടത്തിൽ 1000 പേർക്കു വാക്സിൻ നൽകി. ജൂലൈ 20ന് ആശുപത്രി വിട്ട വൊളന്റിയർമാരിൽ ശക്തമായ പ്രതിരോധശേഷി രൂപപ്പെട്ടെന്നാണ് അവകാശവാദം. തുടർന്ന് മൂന്നാം ഘട്ടത്തിനു തുടക്കമിട്ട് അന്തിമ ഫലം പരസ്യപ്പെടുത്തുന്നതിനു മുൻപാണ് വാക്‌സിന്‍ ഉപയോഗിക്കാൻ അനുമതി നൽകിയത്. കോവിഡ് വാക്സിനായി ലോകമെമ്പാടും പ്രാര്‍ത്ഥനായത്നങ്ങള്‍ സംഘടിക്കപ്പെട്ടിരിന്നു.


Related Articles »