Life In Christ - 2025
ന്യൂനപക്ഷമെങ്കിലും കോവിഡ് പോരാട്ടത്തില്‍ ബംഗ്ലാദേശിലെ ക്രൈസ്തവ സംഘടനകളുടെ സേവനം നിസ്തുലം
പ്രവാചക ശബ്ദം 13-08-2020 - Thursday
ധാക്ക: കോവിഡിനെതിരായ ബംഗ്ലാദേശിന്റെ പോരാട്ടത്തില്‍ മതന്യൂനപക്ഷമായ ക്രൈസ്തവര്‍ കാഴ്ചവെയ്ക്കുന്നത് നിസ്തുലമായ സേവനം. രാജ്യത്തെ ഇസ്ലാം ഭൂരിപക്ഷത്തിന്റെ ഒരു ശതമാനത്തിന്റെ പകുതിയില്‍ താഴെ മാത്രം ജനസംഖ്യയുള്ള ക്രൈസ്തവര്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ ആരേയും അമ്പരിപ്പിക്കുന്നതാണ്. മഹാമാരിയുടെ മധ്യേ ക്രിസ്ത്യന്‍ സന്നദ്ധ സംഘടനകളാണ് പാവങ്ങള്‍ക്ക് താങ്ങും തണലുമായി രംഗത്തുള്ളത്. കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് അരലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് സാമ്പത്തിക സഹായവും ഭക്ഷണവും ആരോഗ്യ പരിപാലന സാമഗ്രികളും വിതരണം ചെയ്തിരിക്കുന്നത്.
ഇതുവരെ പതിനെട്ടായിരത്തിലധികം കുടുംബങ്ങള്‍ക്കു ‘വേള്‍ഡ് വിഷന്‍’ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. മുപ്പത്തിഅയ്യായിരത്തോളം ഭക്ഷണ പൊതികളും വിതരണം ചെയ്തു കഴിഞ്ഞു. ക്രിസ്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കണക്ക് പ്രകാരം ഏതാണ്ട് ഇരുപതോളം ആശുപത്രികളും എഴുപതോളം ക്ലിനിക്കുകളും ക്രൈസ്തവ സഭകളുടെ കീഴില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇരുനൂറോളം ക്രിസ്ത്യന്‍ ഡോക്ടര്‍മാരും നാലായിരത്തോളം നേഴ്സുമാരുമാണ് കൊറോണക്കെതിരെയുള്ള ബംഗ്ലാദേശിന്റെ പോരാട്ടത്തിന്റെ കര്‍മ്മനിരതരായിരിക്കുന്നതെന്നു പ്രീമിയര്‍ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് പരിശോധനക്കായി സുസജ്ജമായ ലബോറട്ടറിയും കോവിഡ് ഐസൊലേഷന്‍ സെന്ററും ദി മെമ്മോറിയല്‍ ക്രിസ്ത്യന്‍ ഹോസ്പിറ്റലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക