News - 2025
ബിഷപ്പ് ബിജോയ് നൈസ്ഫോറസ് ധാക്ക അതിരൂപതയുടെ പുതിയ അധ്യക്ഷൻ
പ്രവാചക ശബ്ദം 01-10-2020 - Thursday
കൊൽക്കത്ത: ഭാരതത്തിന്റെ അയല്‍രാജ്യമായ ബംഗ്ലാദേശിലെ ധാക്ക അതിരൂപതയുടെ ആർച്ച് ബിഷപ്പായി സിൽഹെറ്റ് രൂപതാധ്യക്ഷനായ ബിഷപ്പ് ബിജോയ് നൈസ്ഫോറസ് ഡിക്രൂസിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. കര്‍ദ്ദിനാള്‍ പാട്രിക്ക് ഡിറൊസാരിയോ വിരമിച്ച ഒഴിവിലേക്കാണ് അദ്ദേഹം നിയമിതനായിരിക്കുന്നത്. ഇത് സംബന്ധിച്ച ഫ്രാൻസിസ് പാപ്പയുടെ ഉത്തരവ് ഇന്നലെ ഉച്ചയ്ക്കാണ് പുറപ്പെടുവിച്ചത്. ആഗസ്റ്റ് 15 മുതൽ ബംഗ്ലാദേശിലെ കത്തോലിക്ക മെത്രാൻ സമിതിയുടെ സെക്രട്ടറി ജനറലായി പ്രവർത്തിച്ചു വരികയാണ്. മെത്രാൻ സമിതിയുടെ ക്രൈസ്തവ ഐക്യത്തിനും മതാന്തര സംവാദത്തിനുമുള്ള കമ്മീഷൻ ചെയർമാനായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.
26,788 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ധാക്ക അതിരൂപത ധാക്ക ഉൾപ്പെടെ ഒന്‍പതു ജില്ലകൾ ഉൾപ്പെടുന്നതാണ്. 1956 ഫെബ്രുവരി 9ന് ധാക്കയുടെ ഉപജില്ലയായ നവാബ് ഗൻജിൽ ജനിച്ച ബിഷപ്പ് ബിജോയ് ഒബ്ളേറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് കോൺഗ്രിഗേഷൻ അംഗമാണ്. 1987 ഫെബ്രുവരി 20ന് വൈദിക പട്ടം സ്വീകരിച്ച അദ്ദേഹം 2005 മുതൽ ഖുൽന രൂപതയുടെ മെത്രാനായിരുന്നു. 2011ലാണ് സിൽഹെറ്റ് രൂപതയുടെ അധ്യക്ഷനായത്. 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷവും ധാക്ക കൊൽക്കത്ത അതിരൂപതയുടെ അധികാരസീമയിലായിരിന്നു. 1950 ൽ പീയൂസ് പന്ത്രണ്ടാം പാപ്പയാണ് ധാക്കയെ അതിരൂപതയാക്കി ഉയർത്തിയത്. ഇസ്ലാം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശില്‍ ക്രൈസ്തവ സമൂഹം ന്യൂനപക്ഷമാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക